
ന്യൂഡല്‍ഹി: ആരാണോ ഫോണ്‍ വിളിക്കുന്നത് അയാളുടെ പേര് സ്വീകര്‍ത്താവിന്റെ ഫോണില്‍ പ്രദര്‍ശിപ്പിക്കണമെന്നത് നിര്‍ബന്ധിതമാക്കാനുളള നീക്കവുമായി കേന്ദ്രം.
കോളർ നെയിം പ്രസന്റേഷൻ (CNAP) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം 2026 മാർച്ച് മാസത്തോടെ രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും നടപ്പിലാക്കാൻ ടെലികോം വകുപ്പ് (DoT) സേവനദാതാക്കള്‍ക്ക് നിർദേശം നല്കി.
ഫീച്ചര്‍ നിലവില്‍ വരുന്നതോടെ അപരിചിതമായ നമ്ബറില്‍ നിന്ന് ഫോണ്‍ വരുമ്ബോള്‍ അത് ആരുടേതാണെന്ന് സ്ക്രീനില്‍ കാണാനാവും. നിലവില്‍, ട്രൂകോളർ പോലുള്ള തേർഡ്-പാർട്ടി ആപ്പുകളാണ് കോളറിന്റെ പേര് കാണിക്കാൻ ഉപയോഗിക്കുന്നത്. എന്നാല്‍, സ്നാപ് വഴി, സിം കണക്ഷൻ എടുക്കുമ്ബോള്‍ നല്കിയ കെവൈസി രേഖകളിലെ പേര് ആയിരിക്കും മൊബൈലില്‍ തെളിഞ്ഞ് വരിക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോണ്‍ വിളിക്കുന്നത് ആരാണെന്ന് അറിഞ്ഞാല്‍ ആ ഫോണ്‍കോള്‍ എടുക്കണോ എന്ന് തീരുമാനിക്കാന്‍ ഇത് സഹായിക്കും. തട്ടിപ്പുകാരില്‍ നിന്നുള്ള കോളുകള്‍ തടയാനും ഇത് സഹായിക്കും. വോഡഫോണ്‍ ഐഡിയ (Vi), ഭാരതി എയർടെല്‍, റിലയൻസ് ജിയോ പോലുള്ള പ്രമുഖ ടെലികോം കമ്ബനികള്‍ ചില വടക്കൻ സർക്കിളുകളില്‍ നിലവില്‍ പൈലറ്റ് പ്രോജക്റ്റുകള്‍ നടത്തുന്നുണ്ട്.
ആദ്യ ഘട്ടത്തില്‍ 4G, 5G നെറ്റ്വർക്കുകളിലെ ഉപയോക്താക്കള്‍ക്കായിരിക്കും ലഭിക്കുക. ഇന്ത്യയിലെ എല്ലാ ടെലികോം സേവന ദാതാക്കളും ഈ ഫീച്ചര്‍ ലഭ്യമാക്കണം. അതേസമയം സേവനം താത്പര്യമില്ലെങ്കില്‍ സേവനദാതാവിനെ ബന്ധപ്പെട്ട് ഈ ഫീച്ചർ ഒഴിവാക്കാനുള്ള (Opt-out) സൗകര്യവും ഉണ്ടാകും.ഈ വർഷം അവസാനത്തോടെ സേവനം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെങ്കിലും, ടെലികോം കമ്ബനികള്‍ക്ക് സമയപരിധി നീട്ടി നല്‍കുകയായിരുന്നു.




