കൊടുവള്ളി നഗരസഭ വോട്ടർപട്ടികയിൽ വൻ ക്രമക്കേട്; സെക്രട്ടറിക്കെതിരെ നടപടി

Spread the love

കോഴിക്കോട്: കൊടുവള്ളി നഗരസഭയിലെ വോട്ടര്‍പട്ടികയില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ നഗരസഭാ സെക്രട്ടറി വി.എസ്. മനോജിനെതിരെ നടപടി. നഗരസഭയിലെ 37 വാര്‍ഡിലും വോട്ടര്‍പട്ടികയില്‍ കൃത്രിമംനടത്തിയതായി യുഡിഎഫ് ചൂണ്ടിക്കാണിച്ചിരുന്നു.

video
play-sharp-fill

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം വി.എസ്. മനോജിനെ സ്ഥലം മാറ്റി. നഗരസഭയിൽ യുഡിഎഫ് വോട്ടുകൾ കൂട്ടമായി വെട്ടിമാറ്റിയെന്നായിരുന്നു യുഡിഎഫിന്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തുകയും ചെയ്തു. വോട്ടര്‍പട്ടികയില്‍ വന്‍ ക്രമക്കേടെന്നായിരുന്നു അസി. ഇലക്ഷന്‍ റിട്ടേണിങ് ഓഫീസര്‍കൂടിയായ നഗരസഭാ അസി. സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

നഗരസഭാ ഓഫീസില്‍ നേരിട്ടെത്തി പരിശോധനനടത്തിയ തദ്ദേശസ്വയംഭരണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ് രേഖകള്‍ ലഭ്യമല്ലെന്ന അസി. സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനുതാഴെ ഒപ്പുവെച്ച് ശരിവെക്കുകയും ചെയ്തു. വോട്ടുകള്‍ പലവാര്‍ഡുകളില്‍നിന്നും കൂട്ടത്തോടെ മാറ്റിയിട്ടുണ്ടെങ്കിലും അതുസംബന്ധിച്ച രേഖകള്‍ ഓഫീസിലില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാര്‍ഡ് പുനര്‍വിഭജനത്തിനുശേഷം മാറ്റംവരാത്ത വാര്‍ഡുകളില്‍നിന്നുള്ളവരെ കൂട്ടമായി മറ്റുവാര്‍ഡുകളിലേക്ക് വോട്ട് മാറ്റിയിട്ടുണ്ട്. ആയിരത്തി ഇരുനൂറോളം വോട്ടാണ് മാറ്റിയതെന്നാണ് യുഡിഎഫ് പറയുന്നത്. 26-ാം ഡിവിഷനില്‍മാത്രം മുന്നൂറിലധികം വോട്ട് മാറ്റി. വോട്ടര്‍പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ ഡിവിഷനിലുള്ളവരില്‍നിന്ന് ലഭിച്ച ഒപ്പ് രേഖപ്പെടുത്തിയ അപേക്ഷകളും അനുബന്ധരേഖകളുമാണ് നഗരസഭാ ഓഫീസില്‍നിന്ന് കാണാതായത്. ചെയര്‍മാന്‍ വെള്ളറ അബ്ദു ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് പരാതിനല്‍കിയതിനെത്തുടര്‍ന്ന് നഗരസഭാ സെക്രട്ടറി വി.എസ്. മനോജിനെ സ്ഥലംമാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശംനല്‍കിയിരുന്നു.