
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള വിമർശനങ്ങള്‍ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സംവിധായകൻ വിനയൻ.
തന്റെ കാലത്ത് നല്‍കിയ അവാർഡുകളില്‍ ഒന്നിലും പരാതികള്‍ ഉയർന്നിട്ടില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകളില്‍ വിമർശനം ഉന്നയിച്ചുകൊണ്ടാണ് വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2022 ലെ അവാർഡില്‍ തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന് പുരസ്‌കാരം ലഭിച്ചില്ലെന്നത് ഓർമിപ്പിച്ചുകൊണ്ടാണ് വിനയന്റെ പ്രതികരണം.
പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് അവാർഡുകള്‍ നല്‍കാതിരിക്കാൻ ചലച്ചിത്ര അക്കാഡമി ഇടപെട്ടു എന്നത് അന്ന് ജൂറി അംഗങ്ങള്‍ പറഞ്ഞിരുന്നുവെന്നും മിനിസ്റ്റർ മറന്നു പോയെങ്കില്‍ വോയിസ് ക്ലിപ്പുകള്‍ അയച്ച് തന്ന് ഓർമിപ്പിക്കാമെന്നും വിനയൻ പറഞ്ഞു. സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ലെന്നും വിനയൻ കൂട്ടിച്ചേർത്തു.
വിനയന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
‘ബഹു: മന്ത്രി സജി ചെറിയാന്റെ കാലത്ത് കൊടുത്ത അഞ്ച് സംസ്ഥാന സിനിമാ അവാർഡുകള്‍ക്കും കൈയ്യടിയോടു കൈയ്യടി ആയിരുന്നെന്നും ഭയങ്കര നീതിപൂർവ്വം ആയിരുന്നെന്നും മന്ത്രി പറയുന്നു… ഈ അഭിപ്രായത്തോട് നിങ്ങളെല്ലാം യോജിക്കുന്നുണ്ടോ?…

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതായാലും എനിക്ക് ഒന്നറിയാം.. 2022 ലെ അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ പത്തൊമ്ബതാം നൂറ്റാണ്ട് എന്ന എന്റെ സിനമയ്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാഡമി ഇടപെട്ടു എന്ന വിവരം വെളിയില്‍ പറഞ്ഞത് ഞാനോ അതിന്റെ നിർമ്മാതാവോ അല്ല.. സാക്ഷാല്‍ ജൂറി അംഗങ്ങള്‍ തന്നെയാണ് ..
അന്നത്തെ ജൂറി മെമ്ബർമാരായ ശ്രീ നേമം പുഷ്പരാജും ശ്രീമതി ജെൻസി ഗ്രിഗറിയും അക്കാര്യം പച്ചക്കു പറയുന്ന വോയിസ് ക്ലിപ്പുകള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ കിടപ്പുണ്ട്.. മിനിസ്റ്റർ മറന്നു പോയെൻകില്‍ ഞാൻ ഒന്നു കുടി എടുത്തയച്ചു തരാം.. സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല.. വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല,’സംവിധായകൻ വിനയൻ പറഞ്ഞു.
അതേസമയം, ബാലതാരങ്ങള്‍ക്ക് അവാർഡുകള്‍ നല്‍കാത്തതില്‍ പ്രതിഷേധവും ഉയർന്നിരുന്നു. കുട്ടികള്‍ക്ക് അവാർഡ് കൊടുക്കാൻ പാകത്തിനുള്ള ക്രിയേറ്റീവായ അഭിനയം ജൂറി കണ്ടില്ലെന്നും അവർ അതില്‍ സങ്കടം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തവണ കുട്ടികള്‍ക്ക് അവാർഡ് ഉണ്ടായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.




