ലഹരിവിരുദ്ധ സന്ദേശമുയർത്തി ‘ചങ്ങനാശ്ശേരി മാരത്തൺ സീസൺ 4′ നവംബർ 30 ന്

Spread the love

ചങ്ങനാശേരി ∙ ലഹരിവിരുദ്ധ സന്ദേശമുയർത്തി സർഗക്ഷേത്ര സ്പോർട്സ് ആൻഡ് വെൽനെസ് ഫോറം സംഘടിപ്പിക്കുന്ന ‘ചങ്ങനാശേരി മാരത്തൺ സീസൺ 4’ ഈ മാസം 30ന്.

video
play-sharp-fill

30നു പുലർച്ചെ മാരത്തൺ ആരംഭിക്കും. 21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ, 3 കിലോമീറ്റർ ഫൺ റൺ, കിഡ്സ് റേസ് എന്നിങ്ങനെ 4 വിഭാഗങ്ങളിലായാണു മത്സരം. ക്രിസ്തുജ്യോതി കോളജ് ഗ്രൗണ്ടിൽനിന്നാണു തുടക്കം.

മാരത്തണിന്റെ ബ്രാൻഡ് അംബാസഡർ ഒളിംപ്യൻ അഞ്ജു ബോബി ജോർജ് വിളംബരദീപം തെളിച്ചു. സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, സംഘാടക സമിതി ചെയർമാൻ സിബിച്ചൻ തരകൻപറമ്പിൽ, ജിജി കോട്ടപ്പുറം, വർഗീസ് ആന്റണി, വി.ജി.ജേക്കബ് എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group