
കരീമഠം: അയ്മനം ഗ്രാമപഞ്ചായത്തിലെ കരീമഠം ഗവണ്മെന്റ് വെല്‍ഫെയര്‍ യു.പി. സ്കൂളിന് പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും 62
ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.
വെള്ളപ്പൊക്ക ബാധിത പ്രദേശമായതിനാൽ, പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി മണ്ണിട്ട് ഉയർത്തിയാണ് ഫൗണ്ടേഷൻ ഒരുക്കുന്നത്. പുതിയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിടം ഉയരുന്നതോടെ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുങ്ങും. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം സ്വാഗതം ആശംസിച്ചു. ഹെഡ് മിസ്ട്രസ്സ് ഉഷ പി.പി കൃതജ്ഞത രേഖപ്പെടുത്തി.



