
കുമരകം: നാലുപങ്ക് ഹൗസ് ബോട്ട് ടെർമിനൽ ഉദ്ഘാടനത്തിന് മുൻപേ അഴിമതി ആരോപണം. അഴിമതി ആരോപിച്ച് നാലു പങ്ക് ഹൗസ് ബോട്ട് ടെർമിനൽ ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കില്ല. സ്വകാര്യ വ്യക്തിക്ക് കുറഞ്ഞ തുകയ്ക്ക്
വാടകയ്ക്ക് നൽകിയത് പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതിയാണെന്നും പ്രദേശവാസികളായ കുടുംബശ്രീ അംഗങ്ങളെയും നാട്ടുകാരുടെയും തൊഴിലവസരം
നിഷേധിച്ചുകൊണ്ട് കുമരകം പഞ്ചായത്ത് നടത്തുന്ന ഉദ്ഘാടന നാടകത്തിൽ നിന്നും കോൺഗ്രസ് വിട്ടുനിൽക്കുമെന്ന് മണ്ഡലം പ്രസിഡന്റ് സി ജെ സാബു അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗത്തിൽ എ.വി. തോമസ് ആര്യപ്പള്ളി, രഘു അകവൂർ, കുഞ്ഞച്ചൻ വേലിത്തറ, പി.എ. ശശീന്ദ്രൻ, അലൻ കുറിയാക്കോസ് മാത്യു, അഖിൽ എസ്. പിള്ള, ബിജു തൈത്തറ, പി.കെ. മനോഹരൻ, ജോഫി ഫെലിക്സ്, ദിവ്യാ ദാമോദരൻ എന്നിവർ പ്രസംഗിച്ചു.



