play-sharp-fill
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ മൊട്ടയടിച്ചു നാട്ടുകാർ  പോലീസിൽ ഏൽപ്പിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ മൊട്ടയടിച്ചു നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു.

സ്വന്തം ലേഖകൻ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ പിടികൂടിയ നാട്ടുകാർ മൊട്ടയടിച്ച് പൊലീസിൽ എൽപ്പിച്ചു. പുതുപ്പാടി തയ്യിൽ മുഹമ്മദ് ഷാഫി (23) ആണ് നാട്ടുകാരുടെ പിടിയിലായത്. ഇന്നലെ രാവിലെയാണ് സംഭവം. പതിനഞ്ച് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയുടെ സഹായി പൊലീസിന്റെ വലയിലാണെന്നും സൂചനയുണ്ട്. മറ്റ് പല കേസിലും ഷാഫി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.