കണ്ണൂരിൽ പ്ലാറ്റ്ഫോമിൽ ഉറങ്ങിയത് ചോദ്യം ചെയ്ത ആർപിഎഫ് ഉദ്യോഗസ്ഥനുനേരെ ആക്രമണം

Spread the love

കണ്ണൂർ: പ്ലാറ്റ്ഫോമിൽ ഉറങ്ങിയത് ചോദ്യം ചെയ്തതിന് ആർപിഎഫ് ഉദ്യോഗസ്ഥനു നേരെ ആക്രമണം. റെയിൽവേ ജീവനക്കാരനാണ് മർദിച്ചത്. ഉദ്യോഗസ്ഥന്റെ കയ്യിലെ ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതിയുണ്ട്.

video
play-sharp-fill

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ശശിധരനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഉപ്പളയിലെ റെയിൽവേ ഗെയ്റ്റ് കീപ്പർ മമ്പറം സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലാണ് ആക്രണമുണ്ടായത്. ധനേഷ് സ്ത്രീകളുടെ വിശ്രമ മുറിക്കു സമീപം കിടന്നുറങ്ങിയത് ശശിധരൻ ചോദ്യം ചെയ്തു. ടിക്കറ്റ് ചോദിച്ചപ്പോൾ ഇയാളുടെ കൈവശം ടിക്കറ്റുണ്ടായിരുന്നില്ല. തുടർന്ന് ശശിധരനെ മർദിക്കുകയും ചീത്ത വിളിക്കുകയുമായിരുന്നു. ടൗൺ പൊലീസ് ധനേഷിനെ കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group