പാലയിൽ നിർധനരായ 10 പേർക്ക് വീട് നിർമിക്കാനായി 31 സെന്റ് സ്ഥലം കൈമാറി നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ

Spread the love

കോട്ടയം (പാലാ): നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ നിർധനരായ 10 പേർക്കു വീട് നിർമിക്കാനായി 31 സെന്റ് സ്ഥലം കൈമാറി.

video
play-sharp-fill

നഗരസഭാധ്യക്ഷസ്ഥാനത്തു നിന്ന് പടിയിറങ്ങുന്ന തോമസ് പീറ്റർ വെട്ടുകല്ലേൽ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. സേവനമാണ് യഥാർഥ സമ്പത്ത് എന്ന സന്ദേശം ജീവിതത്തിലൂടെ പ്രകടിപ്പിക്കുന്ന തോമസ് പീറ്റർ സാമൂഹിക സേവന രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.

വലവൂർ ക്ഷേത്രത്തിനു സമീപമാണ് വീടുകൾ നിർമിക്കുന്നതിനായി സ്ഥലം നൽകിയത്. ജോസ് കെ.മാണി എംപി സ്ഥലങ്ങളുടെ ആധാരം കൈമാറി. ചെറുകര സെന്റ് മേരീസ്‌ പള്ളി വികാരി ഫാ. ജോർജ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. തോമസ് പീറ്റർ, ദീപു പീറ്റർ തോമസ്, പ്രഫ. ലോപ്പസ് മാത്യു, ചാവറ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, ബിജി ജോജോ, സാവിയോ കാവുകാട്ട്, ആന്റോ പടിഞ്ഞാറേക്കര, ജോസിൻ ബിനോ, ലീന സണ്ണി, ബൈജു കൊല്ലംപറമ്പിൽ, ഷാജു തുരുത്തൻ, സിജി പ്രസാദ്, മായ പ്രദീപ്, വി.സി.പ്രിൻസ്, സിയാദ്, എം.ജി.ടോമി അഞ്ചേരിൽ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കയിലുള്ള സഹോദരൻ ഷിബു പീറ്ററുമായി ചേർന്ന് പിതാവിന്റെ ഓർമയ്ക്കായി സ്ഥാപിച്ച പീറ്റർ ഫൗണ്ടേഷൻ ട്രസ്റ്റ്‌ മുഖേന വിവിധ ആശുപത്രികൾക്ക് ഒട്ടേറെ ഡയാലിസിസ് മെഷീനുകൾ സംഭാവന ചെയ്തു. ആയിരക്കണക്കിന് വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സയും ഡയാലിസിസിനുള്ള കിറ്റും നൽകുന്നു. പാലാ, കാഞ്ഞിരപ്പള്ളി വി.ജെ.പീറ്റർ ആൻഡ് കമ്പനി ഉടമയാണ് തോമസ് പീറ്റർ. ഭാര്യ സിബിൽ തോമസ്, മക്കളായ ഡോ. ദിവ്യ, ദീപു, ഡോ. ദീപക് എന്നിവരുടെ‍ പിന്തുണയും സഹകരണവും അദ്ദേഹത്തിനുണ്ട്.