ഓള്‍ കേരളാ മിനി മാരത്തണ്‍ മത്സരം നവംബർ 8ന് പാലായില്‍ : രാവിലെ 7 ന് മുൻസിപ്പല്‍ സ്റ്റേഡിയത്തില്‍ മാണി സി.കാപ്പൻ ഫ്ളാഗ് ഓഫ് ചെയ്യും: 60 വയസിന് മുകളിലുള്ള പുരുഷൻമാർക്കും 50 വയസിന് മുകളിലുള്ള സ്ത്രീകൾക്കും പങ്കെടുക്കാം.

Spread the love

പാലാ: പ്രൊഫ.സിസിലിയാമ്മ ജോസഫ് അവസേപ്പറമ്പില്‍ മെമ്മോറിയല്‍ 26ാത് ഓള്‍ കേരളാ മിനി മാരത്തണ്‍ മത്സരം 8ന് പാലായില്‍ നടക്കുമെന്ന് സംഘാടകർ പാലായില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

video
play-sharp-fill

പ്രൊഫ.സിസിലിയാമ്മ ജോസഫ് അവുസേപ്പറമ്പില്‍ ട്രസ്റ്റും, വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്ററും ചേർന്ന് സംഘടിപ്പിക്കുന്ന മാരത്തണ്‍ രാവിലെ 7 ന് മുൻസിപ്പല്‍ സ്റ്റേഡിയത്തില്‍ മാണി സി.കാപ്പൻ ഫ്ളാഗ് ഓഫ് ചെയ്യും. പുരുഷൻമാർക്ക് 60 വയസിന് മുകളിലും സ്ത്രീകള്‍ക്ക് 50 വയസിന് മുകളിലുമായി നടക്കുന്ന മത്സരം പാലാ കോട്ടയം റോഡില്‍ സ്റ്റേഡിയം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച്‌ മുത്തോലി ജംഗ്ഷനില്‍ എത്തി തിരിച്ച്‌ ളാലം പാലം ജംഗ്ഷനിലെത്തി സമാപിക്കും.

ളാലം പാലം ജംഗ്ഷനില്‍ ചേരുന്ന സമാപന സമ്മേളനം മുൻസിപ്പല്‍ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്യും. സമ്മാനദാനവും ആദരിക്കലും പാലാ ഡിവൈ.എസ്.പി കെ.സദൻ നിർവഹിക്കും, വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയർമാൻ അഡ്വ.സന്തോഷ് മണർക്കാട്ട് അദ്ധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ.ജോസ് ജെയിംസ് അനുസ്മരണ പ്രസംഗം നിർവഹിക്കും. ഏഷ്യൻ ഗെയിംസ് താരം ബേബി തോമസ് പഴയപറമ്പിലിനെ ആദരിക്കും. ഡോ.സെബാസ്റ്റ്യൻ പടിഞ്ഞാറെക്കര, വി.എം.അബ്ദുള്ളാഖാൻ, ബെന്നി മൈലാടൂർ എന്നിവർ ആശംസകള്‍ നേരും.

മത്സരത്തില്‍ പങ്കെടുക്കുന്നവർ രാവിലെ 6.30ന് സ്റ്റേഡിയത്തിലെത്തി പേര് രജിസ്റ്റർ ചെയ്യണം. വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിജയികള്‍ക്ക് ക്യാഷ് അവാർഡും, മെഡലുകളും സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ : 9744957753. പത്രസമ്മേളനത്തില്‍ അഡ്വ.സന്തോഷ് മണർകാട്, പ്രൊഫ.ഫിലോമിന ജേക്കബ്, അബ്ദുള്ളാഖാൻ, ബെന്നി മൈലാടൂർ എന്നിവർ പങ്കെടുത്തു.