
പുലിയന്നൂർ : പുലിയന്നൂർ 773 നമ്പർ എൻ.എസ്എ.സ് കരയോഗം രണ്ടാനമ്മ നയം പാലിക്കുന്നതായി വനിതാ സമാജം അംഗങ്ങൾ ആരോപിക്കുന്നു.
കരയോഗം ഭരണ സമിതിയിലെ തരം തിരിവ് ചൂണ്ടി കാണിച്ച വനിതാ സമാജം സെക്രട്ടറിയെ കരയോഗം സെക്രട്ടറിയും കൂട്ടാളിയും ചേർന്ന് അർധ രാത്രിയിൽ മദ്യപിച്ചു തെറി വിളിക്കുകയും വനിതാ സമാജം, ചങ്ങനാശ്ശേരി എൻ.എസ്എ.സ് യൂണിയൻ ആസ്ഥാനത്ത് രെജിസ്ട്രേഷൻ ഉള്ള വനിതാ സ്വശ്രയസംഘം എന്നിവയുടെ ഔദ്യോഗിക രേഖകൾ പിടിച്ചു വയ്ക്കുകയും ചെയ്‌തെന്ന് വനിതാ സമാജം ആരോപിച്ചു.
കൂടാതെ ബാലസമാജം നിർത്തലാക്കുകയും ജന വിരുദ്ധ ഭരണ സമിതി ആണ് നിലവിൽ ഉള്ളത് എന്നും കരയോഗത്തിന്റെ പൊതുയോഗങ്ങളിൽ ഒന്നും വനിതാ സമാജം സ്വശ്രയ സംഘം അംഗങ്ങൾക്ക് മിണ്ടാൻ അനുവാദനം നൽകാതെ രണ്ടാനമ്മ നയം പാലിക്കുന്നതായും മീനച്ചിൽ എൻ.എസ്എ.സ് യൂണിയൻ ഇതിന് ഒത്താശ ചെയ്യുന്നതായും വനിതാ സമാജം ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരയോഗത്തിൽ നടന്ന വികസന പ്രവർത്തനങ്ങൾ ചോദ്യം ചെയ്യപ്പെടണം എന്നും സെക്രട്ടറിയും കൂട്ടാളിയും ചേർന്ന് നടത്തുന്ന തട്ടിപ്പുകൾ പൊതുജനം മനസ്സിലാക്കണം എന്നും വനിതാ സമാജം അംഗങ്ങൾ ആവശ്യപ്പെടുന്നു.



