വീട്ടുമുറ്റത്ത് കഞ്ചാവ് വളർത്തി ഉണക്കി വിൽപ്പന: തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കുന്ന ലോറി ഡ്രൈവർ പിടിയിൽ
ക്രൈം ഡെസ്ക്
ഏറ്റുമാനൂർ: തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്ന കഞ്ചാവിന്റെ വിത്ത് വീട്ടുമുറ്റത്ത് നട്ട് ഉണക്കി പൊതികളാക്കി വിൽപ്പന നടത്തിയിരുന്ന ലോറി ഡ്രൈവർ എക്സൈസിന്റെ പിടിയിലായി. തെള്ളകം ഭാഗത്ത് മുണ്ടകപ്പാടം കോളനിയിൽ ഗഞ്ചാവ് വിൽപന നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിലാണ് ലോറി ഡ്രൈവർ തെള്ളകം മുണ്ടകപ്പാടം പുത്തൻപറമ്പിൽ വിജുമോനെ (41) കഞ്ചാഞ്ചാവ് ചെടിയും 25 ഗ്രാം ഗഞ്ചാവും സഹിതം പിടികൂടി.
സ്കൂൾ, കോളേജ്കുട്ടികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ ഒരാഴ്ചയായി നിരീക്ഷണം നടത്തിവരികയായിരുന്നു. ലോറി ഡ്രൈവറായ ഇയാൾ തമിഴ്നാട്ടിൽ നിന്നാണ് ലോറിയിൽ കഞ്ചാവ് എത്തിക്കുന്നത്. ഓരോ തവണയും അരക്കിലോ കഞ്ചാവ് മാത്രമാണ് ഇയാൾ വാങ്ങുന്നത്. എടുത്തതിൽ ബാക്കി മുഴുവൻ വിൽപന നടത്തും. ഇതിൽ നിന്നും വിത്ത് എടുത്ത് കഞ്ചാവ് ചെടിയായി വീട്ടിൽ നട്ടുവളർത്തിയ ശേഷം അത് ഉണക്കി കഞ്ചാവാക്കി വിൽക്കാറുമുണ്ടെന്നും പ്രതി പറഞ്ഞു. അഞ്ച് ചെടികൾ നട്ടതിൽ നാല് എണ്ണം പറിച്ച് അത് ഉണക്കി വിറ്റു. ബാക്കി നിന്ന81 സെന്റീ മീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. ഒരു കഞ്ചാവ് ചെടി വളർത്തിയാൽ പോലും പത്ത് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്. നാട്ടുകാരെയെല്ലാം ഭയപ്പെടുത്തിയാണ് ഇയാൾ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. 500, 1000 രൂപയ്ക്കാണ് പൊതികളാക്കി വിറ്റിരുന്നത്.പ്രതിയെ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. റെയ്ഡിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ സുനിൽ കുമാർ, പ്രിവന്റീവ് ഓഫീസർമാരായ സജിമോൻ ,ജോസ്, അനു ഗോപിനാഥ്, സി.ഇ.ഒ മാരായ ഷെഫീഖ്, അജു, ആരോമൽ, സജു, സുരേഷ് ബാബു, നോബി എന്നിവർ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group