ഇത്രയും പഞ്ഞിപോലെ ഗോതമ്പ് കൊണ്ട് പുട്ട് ഉണ്ടാക്കാമോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: രാവിലെ ബ്രേക്ക്ഫാസ്റ്റിനായി പെട്ടെന്നുണ്ടാക്കാൻ പറ്റുന്ന പലഹാരമാണ് പുട്ട്. ചിലർക്ക് പുട്ട് കഴിക്കാൻ തീരെ ഇഷ്ടമില്ല, എന്നാല്‍ കോമ്പിനേഷനായി കടലയും ചിക്കനും ബീഫുമൊക്കെയുണ്ടെ സംഗതി ഉഷാറായി.

video
play-sharp-fill

പുട്ട് പല വെറൈറ്റിയിലും തയാറാക്കാം. കറിപോലും വേണ്ടാതെ ചൂടോടെ കഴിക്കാൻ ബെസ്റ്റ് ഗോതമ്പ് പുട്ടാണ്. മയത്തോടെ ഗോതമ്പ് പുട്ട് ഉണ്ടാക്കാൻ പറ്റില്ലെന്നാണ് മിക്കവരുടെയും പരാതി. എന്നാല്‍ ഇനി ഗോതമ്പ് പുട്ട് ഇങ്ങനെ ഉണ്ടാക്കിനോക്കൂ. പഞ്ഞിപോലെ മയമുള്ളതായി തയാറാക്കാം.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോതമ്പ് – 1 കപ്പ്

തേങ്ങ ചിരകിയത് – 1 കപ്പ്

വെള്ളം – ആവശ്യത്തിന്

ഉപ്പ്-ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഗോതമ്പ് നന്നായി കഴുകി വെള്ളം ഊറ്റി കളഞ്ഞ് എടുക്കുക. ശേഷം പുട്ട് കുറ്റിയില്‍ ഗോതമ്പ് നിറച്ചു 2 മിനിറ്റ് ആവി കയറ്റി എടുക്കാം.(പുട്ട് ഉണ്ടാക്കുന്ന രീതിയില്‍ തന്നെ )ശേഷം ആവി കേറ്റിയ ഗോതമ്പ് കുറ്റിയില്‍ നിന്നും കുത്തി എടുത്തു ഒന്ന് നിരത്തി വയ്ക്കുക. പെട്ടെന്ന് ചൂടാറാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.ശേഷം ചൂടാറിയ ഗോതമ്പ്, മിക്സിയുടെ പൊടിക്കുന്ന ജാറില്‍ ഇട്ടു തരുതരുപ്പായി പൊടിച്ചെടുക്കുക. പൊടിച്ച ഗോതമ്പ് ഒരു ബൗളില്‍ ഇടുക. ഇനി ഗോതമ്പിലേക്കു കുറച്ചു തേങ്ങാ ചിരകിയതും ഉപ്പും ചേർത്തു യോജിപ്പിക്കുക. കുറച്ചു വെള്ളവും തളിച്ചു കുഴച്ചു പുട്ടുപൊടിയുടെ പരുവത്തിലാക്കാം. പുട്ടുകുറ്റിയില്‍ ചില്ലിട്ട ശേഷം പൊടിയും നാളികേരം ചിരകിയതും മാറി മാറി ഇടുക, ആവിയില്‍ വേവിച്ചെടുക്കാം. നല്ല സോഫ്റ്റ് ഗോതമ്പ് പുട്ട് തയാർ.