ഇടുക്കിയിൽ അനധികൃത ക്വാറി പ്രവര്‍ത്തനം; വൻ തോതിൽ നിയമവിരുദ്ധമായ പാറക്കല്ല് കടത്ത് കണ്ടെത്തി; പിഴ ചുമത്തി

Spread the love

ഇടുക്കി: ഇടുക്കി സബ് കളക്ടർ നടത്തിയ അപ്രതീക്ഷിത പരശോധനയില്‍ അഞ്ചിരി ഇഞ്ചിയാനിയില്‍ ബിനോയ് ജോസിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി.

video
play-sharp-fill

പുലർച്ചെ നടത്തിയ പരശോധനയില്‍, സാധുവായ പാസ്സില്ലാതെയും അനുവദനീയമായ ഭാരപരിധിയിലും കൂടുതലായി ക്വാറി ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന നിരവധി ലോറികള്‍ ശ്രദ്ധയില്‍പ്പെട്ടു.

ക്വാറിയില്‍ ശരിയായ തൂക്കം അളക്കുന്ന സംവിധാനങ്ങള്‍ ഇല്ലാതെയാണ് മെറ്റീരിയലുകള്‍ നല്‍കിയിരുന്നതെന്നും, ഇത് വലിയ തോതിലുള്ള നിയമവിരുദ്ധമായ പാറക്കല്ല് കടത്തിന് വഴിയൊരുക്കിയെന്നും കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരശോധനയെത്തുടർന്ന്, നിയമലംഘനം നടത്തിയ വാഹനങ്ങള്‍ പിഴ ചുമത്തുന്നതിനും കേരളാ മൈനർ മിനറല്‍ കണ്‍സഷൻ ചട്ടങ്ങള്‍, ഭൂമി കൈവശനിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം തുടർ നിയമനടപടികള്‍ ആരംഭിക്കുന്നതിനുമായി ബന്ധപ്പെട്ട ജില്ലാ ജയോളജിസ്റ്റ്, വില്ലേജ് ഓഫീസർമാർ, പൊലീസ് അധികാരികള്‍ എന്നിവർക്ക് സബ് കളക്ടർ കൈമാറി.

സർക്കാരിന് ഉണ്ടാകുന്ന വരുമാനനഷ്ടം തടയുന്നതിനും പരിസ്ഥിതി നശീകരണം ഒഴിവാക്കുന്നതിനുമായി ക്വാറി പ്രവർത്തനങ്ങളുടെയും ധാതു ഗതാഗതത്തിന്റെയും കർശനമായ നിരീക്ഷണം ജില്ലയില്‍ തുടരുമെന്നും എല്ലാ നിയമലംഘകർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും സബ് കളക്ടർ അറിയിച്ചു.