
ഡല്‍ഹി: ഫീസ് നല്‍കുന്നില്ലെന്ന് ആരോപിച്ച് കേരളത്തിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിക്ക് സുപ്രീം കോടതി അഭിഭാഷകന് വക്കീല്‍ നോട്ടീസ് അയച്ചു. രാജു നാരായണ സ്വാമി വക്കീലിന് നല്‍കാനുള്ളത് 3,85,000 രൂപ.
പലവട്ടം ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്ന് വക്കീല്‍. ഒടുവില്‍ രണ്ടു ശതമാനം പലിശ സഹിതം ഈ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജു നാരായണ സ്വാമിക്ക് വക്കീല്‍ നോട്ടീസ് അയച്ച് സുപ്രീംകോടതി അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ. നോട്ടീസ് അയയ്ക്കുന്നതിന് ചെലവായ 10,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ് സെക്രട്ടറി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് രാജു നാരായണ സ്വാമി സുപ്രീംകോടതിയില്‍ സമർപ്പിച്ച കേസ് നടത്തിയത് അഡ്വ. സുഭാഷ് ചന്ദ്രനാണ്. 2024 ഒക്ടോബർ 22ന് 1,87,000 രൂപയുടെയും, ഇക്കഴിഞ്ഞ മേയില്‍ 1,98,000 രൂപയുടെയും ബില്ലുകള്‍ അയച്ചിരുന്നു. പലതവണ ഫീസ് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. മോശമായ രീതിയില്‍ പ്രതികരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് നടത്താൻ ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം ഫീസ് പലിശസഹിതം നല്‍കിയില്ലെങ്കില്‍ തുടർ നിയമനടപടികളിലേക്ക് പോകും. അഡ്വ. കെ.പി. അനിരുദ്ധ് മുഖേനയാണ് വക്കീല്‍ നോട്ടീസയച്ചത്



