സംസ്ഥാന ചലച്ചിത്ര അവാർഡ് തിളക്കത്തിൽ ജില്ല ; കോട്ടയത്തിന്‌ അഞ്ച് അവാർഡ്; വൈക്കം ഭാസി,അമൽ നീരദ്,ജ്യോതിർമയി,സെബ ടോമി,ലാജോ ജോസ് എന്നിവർക്കാണ് അവാർഡ് ലഭിച്ചത്

Spread the love

കോട്ടയം : സംസ്ഥാന ചലച്ചിത്ര അവാർഡ് ഇക്കുറി പ്രഖ്യാപിക്കുമ്പോൾ കോട്ടയത്തിന്‌ അഞ്ച് അവാർഡ് സ്വന്തം. കോട്ടയത്തിന്റെ മരുമകളായ ജ്യോതിർമയിക്കുമുണ്ട് അവാർഡ്.

video
play-sharp-fill

ഡബ്ബിങ്ങിനു വൈക്കം ഭാസിയും അവലംബ തിരക്കഥയ്ക്ക് കോട്ടയം തിരുനക്കര സ്വദേശി അമൽ നീരദിനും ഏറ്റുമാനൂർ സ്വദേശി ലാജോ ജോസിനുമാണ് അവാർഡ്.

ബോഗൈൻവില്ല സിനിമയിലെ അഭിനയത്തിനാണ് ജ്യോതിർമയിക്ക് സ്പെഷ്യൽ ജൂറി മെൻഷൻ ലഭിച്ചത്. സാഹിത്യകാരനും അധ്യാപകനുമായിരുന്ന തിരുനക്കര സ്വദേശി പരേതനായ പ്രൊഫ. സി.ആർ. ഓമനക്കുട്ടന്റെ മകനാണ് അമൽ നീരദ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോഗൈൻവില്ല സംവിധായകൻ കൂടിയായ അമൽ നീരദിന്റെ ഭാര്യയാണ് ജ്യോതിർമയി. വർഷങ്ങളായി എറണാകുളത്തു താമസിക്കുമ്പോഴും കോട്ടയവുമായി അടുത്ത ബന്ധം പുലർത്തിയ കുടുംബമാണ് അമൽ നീരദിന്റേത്. എറണാകുളത്തെ ഇവരുടെ വീട്ടുപേര് പോലും ‘തിരുനക്കര’ എന്നാണ്

മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ത്രീഡി ഫാന്റസി ചിത്രം ബറോസിൽ ത്രീഡി സങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച വൂടുവെന്ന അനിമേഷൻ ക്യാരക്ടറിന് ശബ്ദം കൊടുത്തതിന് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടിയ വൈക്കം ഭാസി പറഞ്ഞു.

20 വർഷമായി സ്‌റ്റേജ് പ്രോഗ്രാമുകളിലും മിമിക്രി കലവേദിയിലും ചെലവഴിച്ച ഭാസിക്ക് റിയാലിറ്റി ഷോയാണ് വഴിതിരിവായത്.

ബറോസ് സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറായ ടി.കെ രാജീവ് കുമാറാണ് ഭാസിയെ കൊണ്ടുവന്നത്. അനിമേഷൻ ക്യാരക്ടർ ഡബ്ബ് ചെയ്ത വിഡിയോ മോഹൻലാലിന് അയച്ചു നൽകിയിരുന്നു. ഇത് ഇഷ്ടപ്പെട്ടതിനെ തുടർന്നാണ് വൂടുവിന് ശബ്ദം നൽകാൻ ഭാസിയെ തിരഞ്ഞെടുത്തത്.

വൈക്കം തലയാഴം തോട്ടകത്താണ് താമസം. പിതാവ് പരേതനായ വേലപ്പൻ. മാതാവ്: കനകമ്മ.സഹോദരൻ: സന്തോഷ്. ഭാര്യ: ഷീജ. മകൻ:ആയുഷ്.

മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് സെബാ ടോമി. അംഅ എന്ന സിനിമയിലെ ആരോരും പേരിടാത്ത എന്ന പാട്ടിനാണ് അവാർഡ് ലഭിച്ചത്. ലോകയിലെ ക്യൂൻ ഓഫ് ദ നൈറ്റ് എന്ന ഗാനം എഴുതിയതും പാടിയതും സെബയാണ്.

20 ഭാഷകളിൽ പാട്ടുകൾ പാടിയിട്ടുണ്ട്. സെബാ ടോമി എന്ന ബാൻഡുമുണ്ട്. എ.ആർ റഹ്മാന്റെ സംഗീതത്തിൽ പാട്ടുകൾ പാടണമെന്നാണ് ആഗ്രഹം. ചങ്ങനാശേരി നാലുകോടി സ്വദേശിയാണ്. നിലവിൽ കളത്തിപ്പടിയിലാണ് താമസം.

വലിയ പറമ്പിൽ ടോമി ജോസഫ് (ബിസിനസ് നെറ്റ്വർക്കിംഗ് ഇന്റർനാഷണൽ കോട്ടയം എക്‌സിക്യൂട്ടീവ് ഡയറക്ടർ) ആണ് പിതാവ്. മാതാവ്: റെനി. സഹോദരി: ആൻ (അമേരിക്ക). രാജഗിരി സ്‌കൂളിലായിരുന്നു പഠനം. തേവര എസ്.എച്ച് കോളേജിലെ യൂണിവേഴ്‌സിറ്റി വിന്നർ. നിലവിൽ മുംബൈയിലാണ്. അടുത്തയാഴ്ച്ച നാട്ടിലെത്തും.