നിയമവും ഭരണഘടനയും നോക്കിയാണ് പോലീസ് പ്രവർത്തിക്കേണ്ടത്, പിണറായിയുടെ താൽപര്യം നോക്കിയല്ല : സെൻകുമാർ
സ്വന്തം ലേഖകൻ
കേരള പൊലീസ് നിയമത്തോടും ഭരണഘടനയോടും പ്രതിബദ്ധത നോക്കിയാണ് പ്രവർത്തിക്കേണ്ടതെന്ന് മുൻ ഡി.ജി.പി ടി.പി സെൻകുമാർ . ഇല്ലാത്ത സുപ്രീം കോടതി വിധി, റിവ്യൂ നിലവിലിരിക്കെ നടപ്പാക്കാൻ ശ്രമിച്ച പൊലീസ്, ഓർത്തഡോക്സ് ജാക്കോബൈറ്റ് വിധികളിൽ എന്തു ചെയ്തുവെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ സെൻകുമാർ ചോദിച്ചു.എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും, സർക്കാർ എന്ത് ഉത്തരവാണ് ശബരിമല കാര്യത്തിൽ പൊലീസിന് എഴുതി നൽകിയതെന്ന് പുറത്തു വിടണമെന്നും സെൻകുമാർ ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
Whatsapp Group 1 | Whatsapp Group 2 |Telegram Group
എനിക്കെതിരെപ്പോലും കള്ളക്കേസുകൾ എടുത്ത പോലീസ് RSSകാരെ സഹായിച്ചത്രേ.
ഇല്ലാത്ത സുപ്രീം കോടതി വിധി,റീവ്യൂ നിലവിലിരിക്കെ ,നടപ്പാക്കാൻ നോക്കിയ പോലീസ്,ഓർത്തഡോക്‌സ് jacobite വിധികളിൽ എന്തു ചെയ്തു?
സുപ്രീംകോടതി കഴിഞ്ഞ ആഴ്ച എന്താണ് പറഞ്ഞതു?
സുപ്രീം കോടതി വിധി വന്നാൽ ഉടനെ നടപ്പാക്കുന്ന നീതിപാലകൻ!
എല്ലാം ജനങ്ങൾ കാണുന്നുണ്ട്.
സർക്കാർ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തിൽ എഴുതി നൽകിയത്?
ഒന്നു പുറത്തു വിടാമോ?
പൊലീസിന് നിയമത്തോടാണ് ,ഭരണഘടനയോടാണ്,പ്രതിബദ്ധത വേണ്ടത്.
പിണറായിയുടെ ആഗ്രഹങ്ങളോടല്ല.
2021 മേയ് കഴിഞ്ഞും കേരളമുണ്ടാകുമെന്നു കാലു നക്കികൾ ഓർത്താൽ നന്ന്.
ലോക്‌സഭാ ഇലക്ഷൻ കണ്ടല്ലോ?
വിനാശകാലെ p v ബുദ്ധി.