
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവിനെതിരെ ഹൈക്കോടതിയില്‍ പുതിയ ഹരജി. നിർമാണ ചെലവിനേക്കാള്‍ പാലിയേക്കരയില്‍ ടോള്‍ പിരിച്ചു.
നിർമാണം നടക്കുന്ന ഭാഗങ്ങളില്‍ ടോള്‍ ഒഴിവാക്കണമെന്നും ഹരജിയില്‍ പറയുന്നു.
നേരത്തെ, ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹരജികളിലെ പ്രധാന ഹരജിക്കാരൻ ഷാജി കോടങ്കണ്ടത്ത് തന്നെയാണ് ഹരജി നല്‍കിയിരിക്കുന്നത്.
നിലവില്‍ 2008 വരെയാണ് ടോള്‍ പിരിവിന്റെ കാലാവധിയെന്നും നിയമപ്രകാരമുള്ള സമയപരിധിയേക്കാളേറെ ടോള്‍ പിരിച്ചിട്ടുണ്ടെന്നും പിരിവ് താത്ക്കാലികമായി മരവിപ്പിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെ പലയിടങ്ങളിലും നിർമാണപ്രവർത്തനങ്ങള്‍ നടക്കുന്നുണ്ട്.
നേരത്തെ, നിർമാണപ്രവർത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നിർദേശം നല്‍കിയിരുന്നെങ്കിലും ഇതില്‍ പുരോഗതിയൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടോള്‍ പിരിച്ചെടുക്കാനുള്ള പരിധി അങ്കമാലി മുതല്‍ ഇടപ്പള്ളി വരെയുള്ള സ്ഥലങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത ഹിയറിങില്‍ കൂടുതല്‍ വാദങ്ങള്‍ നടക്കും.
നേരത്തെ, നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വരെ ടോള്‍ പിരിക്കാൻ കോടതി അനുമതി നല്‍കിയിരുന്നില്ല. ടോള്‍ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യം നിരവധി തവണ കോടതി തള്ളിയിരുന്നു.



