ഗൃഹപ്രവേശന ചടങ്ങിന് എത്തിയ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമം; കാസർഗോഡ് കുമ്പളയിൽ പ്രധാനാധ്യാപകൻ അറസ്റ്റിൽ

Spread the love

കാസർഗോഡ്: കാസർഗോഡ് കുമ്പളയിൽ ഗൃഹപ്രവേശന ചടങ്ങിന് എത്തിയ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ പ്രധാനാധ്യാപകൻ അറസ്റ്റില്‍. കണ്ണൂർ ബ്ലാത്തൂർ സ്വദേശിയായ സുധീർ (48) ആണ് അറസ്റ്റിലായത്.

video
play-sharp-fill

കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു എയ്ഡഡ് സ്‌കൂളിലെ പ്രധാനാധ്യാപകനാണ് സുധീർ. കഴിഞ്ഞ ദിവസം സീതാംഗോളിക്കു സമീപത്താണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ പെണ്‍കുട്ടിയെ മൂന്നാം ക്ലാസ് വരെ ആരോപണ വിധേയനായ സുധീർ പഠിപ്പിച്ചിരുന്നു. ഈ പരിചയത്തില്‍ പെണ്‍കുട്ടിയെ പ്രവേശന ചടങ്ങ് നടക്കുന്ന വീടിന് സമീപത്തു നിന്ന് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.