
മൂന്നാർ : വിനോദസഞ്ചാരിയായ മുംബൈ സ്വദേശിക്ക് മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്ന് മോശം അനുഭവം നേരിട്ടെന്ന പരാതിയിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ.
മൂന്നാർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സാജു പൗലോസ്, ഗ്രേഡ് എസ് ഐ ജോർജ് കുര്യൻ എന്നിവർക്കെതിരെയാണ് നടപടി. ഒക്ടോബർ 31 നായിരുന്നു കേസിനാസ്പദമായ സംഭവം.
മൂന്നാറിൽ നിന്ന് യൂബർ ടാക്സി ബുക്ക് ചെയ്ത മുംബൈ സ്വദേശിയായ ജാൻവി എന്ന യുവതിക്ക് നേരെ ഒരു കൂട്ടം ടാക്സി ഡ്രൈവർമാർ ഭീഷണിയുമായി എത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയം പോലീസിൻ്റെ സഹായം തേടുകയും 2 പോലീസുകാർ തനിക്കൊപ്പം നിൽക്കാതെ ടാക്സി ഡ്രൈവർ യൂണിയനിനൊപ്പം നിൽക്കുകയുമായിരുന്നു യുവതി ആരോപിച്ചു, ഇക്കാര്യം ജാൻവി വീഡിയോയിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.
സംഭവത്തിൽ വിനോദസഞ്ചാരിയായ യുവതിയ്ക്കൊപ്പം നിൽക്കാതെ ജോലിയിൽ കൃത്യവിലോപം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്.



