തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്തിന്റെ ഭരണ കാലാവധി നീട്ടാന്‍ സിപിഎം

Spread the love

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പി.എസ്. പ്രശാന്ത് തുടരും. നവംബര്‍ പത്താം തീയതി പ്രശാന്തിന്റെ പ്രസിഡന്റ് പദവിയിലുള്ള കാലാവധി അവസാനിരിക്കെയാണ് സിപിഎം നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് പ്രശാന്തിന്റെ കാലാവധി നീട്ടാന്‍ തീരുമാനമെടുത്തത്. ഒരുവര്‍ഷത്തേക്ക് കൂടി പ്രശാന്തിന്റെ കാലാവധി നീട്ടാനാണ് തീരുമാനം.

video
play-sharp-fill

കാലാവധി നീട്ടി ഉത്തരവ് പുറത്തുവന്നാല്‍ അടുത്ത ജൂണ്‍ വരെ പ്രശാന്തിന് പ്രസിഡന്റായി തുടരാനാകും. വൈകാതെ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കും. ഇത് ഗവര്‍ണര്‍ ഒപ്പിട്ടാല്‍ പ്രശാന്ത് ദേവസ്വം പ്രസിഡന്റായി തുടരും.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രശാന്തിന്റെ രാജിയടക്കം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ കൈവിടേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group