
കുമരകം: പ്രകൃതിരമണീയമായ കുമരകത്തെ നാലുപങ്ക് ലേക്ക് വില്ലേജിൻ്റെ നവീകരണ പ്രവൃത്തികളുടെ ഔപചാരിക ഉദ്ഘാടനം (നവംബർ 4 ചൊവ്വാഴ്ച്ച) നാളെ നടക്കും. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധന്യ സാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, വൈകുന്നേരം 7.30-ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വി ബിന്ദു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർഷ ബൈജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കവിത ലാലു, മേഘല ജോസഫ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സ്മിത സുനിൽ,
ശ്രീജ സുരേഷ്, പി.ഐ എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ വി.കെ ജോഷി, അഭിലാഷ് വി.സി, രശ്മി കല, പി.എസ് അനീഷ്, ഷീമ രാജേഷ്, പി.കെ സേതു, വി.എൻ ജയകുമാർ, ദിവ്യ ദാമോദരൻ, ജോഫി ഫെലിക്സ്, പി.കെ മനോഹരൻ, മായാ

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരേഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിനു. എസ്, ഡി.ടി.പി.സി. സെക്രട്ടറി അതിര സണ്ണി എന്നിവരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ നിരവധി വിശിഷ്ടാതിഥികളും പങ്കെടുക്കും.



