വടയാർ പഴമ്പെട്ടിയിൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ പത്ത് ലക്ഷം രൂപ വിനിയോഗിച്ച് പകൽവീട് നിർമിച്ചതിൽ അപാകത: കോൺഗ്രസ് തലയോലപറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.

Spread the love

തലയോലപറമ്പ്:വടയാർ പഴമ്പെട്ടിയിൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ പത്ത് ലക്ഷം രൂപ വിനിയോഗിച്ച് പകൽവീട് നിർമിച്ചതിലെ അപാകതയിൽ പ്രതിഷേധിച്ച് കോൺഗ്രസ് തലയോലപറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.

video
play-sharp-fill

പഴമ്പെട്ടിയിൽ നടന്ന ധർണാസമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു ഉദ്ഘാടനം ചെയ്തു.അടിസ്ഥാന സൗകര്യമൊരുക്കാതെ ടിൻ ഷീറ്റ് മേഞ്ഞ് പകൽ വീട്

ഒരുക്കിയതിന് പിന്നിൽ പകൽകൊള്ളയാണ് നടന്നതെന്ന് എം.കെ. ഷിബു ഉദ്ഘാടന പ്രസംഗത്തിൽ ആരോപിച്ചു.കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് പി.സി പ്രസാദ് അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ. പി.പി.സിബിച്ചൻ,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.ഡി.ദേവരാജൻ , പഞ്ചായത്ത് പാർലമെൻ്ററി പാർട്ടി നേതാവ് ജോസ് വേലിക്കകം, വി.ടി. ജയിംസ്, കെ.കെ.ഷാജി, വിജയമ്മബാബു,ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.