മഞ്ഞാമറ്റത്ത് കക്കൂസ് മാലിന്യം ഓടയിൽ തള്ളി: ദുർഗന്ധം മൂലം കാൽനടക്കാർ ബുദ്ധിമുട്ടുന്നു: കാമറ സ്ഥാപിക്കണമെന്ന്നാട്ടുകാർ ആവശ്യപ്പെട്ടു.

Spread the love

പാമ്പാടി: മണ്ണൂർപ്പള്ളി മഞ്ഞാമറ്റം പള്ളിക്കത്തോട് റോഡില്‍ മൂഴൂർ കവലയ്ക്കും റേഷൻകടയ്ക്കും ഇടയില്‍ ടാങ്കർ ലോറിയില്‍ കക്കൂസ് മാലിന്യം ഓടകളില്‍ തള്ളി.
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.

video
play-sharp-fill

കടുത്ത ദുർഗന്ധം കാരണം ഇതുവഴിയുള്ള കാല്‍നടയാത്രയും ദുസ്സഹമായി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കർഷക കോണ്‍ഗ്രസ്

സംസ്ഥാന നിർവാഹ സമിതി അംഗം വിനോദ് മഞ്ഞാമറ്റം ആവശ്യപ്പെട്ടു. നേരത്തെ അകലക്കുന്നം പഞ്ചായത്തില്‍ ഇത് സംബന്ധിച്ച്‌ പരാതി നല്‍കിയെങ്കിലും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടപടിയൊന്നുമുണ്ടായില്ല. റോബോട്ടിക് ക്യാമറ റോഡുകളില്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം.