കോട്ടയം മണിപ്പുഴയിൽ എം.സി റോഡില്‍ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർക്ക് ഗുരുതര പരിക്ക്.

Spread the love

കോട്ടയം : എം.സി റോഡില്‍ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർക്ക് ഗുരുതര പരിക്ക്.

video
play-sharp-fill

എറണാകുളം സ്വദേശികളായ വിനയ (55), സജി (56) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെ മണിപ്പുഴ ജംഗ്ഷന് സമീപമായിരുന്നു അപകടം.

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിർ ദിശയിലെത്തിയ കോട്ടയം – അടൂർ സൂപ്പർ ഫാസ്റ്റ് ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. എം.സി റോഡില്‍ കോടിമത നാലുവരിപ്പാത മുതല്‍ മണിപ്പുഴ ജംഗ്ഷൻ വരെ അപകടങ്ങള്‍ തുടർക്കഥയാണ്.