കോഴിക്കോട് ഫറോക്കിൽ റോഡിലെ മണ്ണിടിഞ്ഞുവീണ് സിമൻ്റ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; പാലക്കാട് സ്വദേശിക്ക് പരിക്ക്

Spread the love

ഫറോക്ക്: റോഡ് വക്കിലെ മണ്ണ് ഇടിഞ്ഞതിനെത്തുടർന്ന് വഴിയരികിൽ നിർത്തിയിട്ടിരുന്ന സിമൻ്റ് ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു.

video
play-sharp-fill

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ഫറോക്ക് നഗരസഭാ ചെയർമാൻ എൻ. സി. അബ്ദുൾ റസാഖിന്റെ വീടിനുമുകളിലേക്കാണ് ലോറി മറിഞ്ഞത്. നിർത്തിയിട്ട ലോറി സ്റ്റാർട്ട് ചെയ്യാനൊരുങ്ങുമ്പോൾ അപ്രതീക്ഷിതമായി മറിയുകയായിരുന്നു. വീടിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. സംഭവസമയത്ത് വീട്ടുകാർ വീടിന് മുൻഭാഗത്ത് ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.

സംഭവം നടക്കുമ്പോൾ ലോറിക്കുള്ളിലുണ്ടായിരുന്ന പാലക്കാട് സ്വദേശി വടക്കുംപാട് വീട്ടിൽ ഷിബി(28)ക്ക് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group