
കോട്ടയം (വൈക്കം): വടയാർ പള്ളി – തേവലക്കാട് റോഡിനോടു ചേർന്നാണ് മൂവാറ്റുപുഴയാറിന്റെ കൈവഴിയായ വടയാർ തോട് ഒഴുകുന്നത്. തോട്ടുവക്കത്ത് കനാലിലേക്കു കഴിഞ്ഞ ദിവസം കാർ മറിഞ്ഞു യുവ ഡോക്ടർ മരിച്ചതിനു സമാനമായ അപകടം തലയോലപ്പറമ്പ് കൂടാതെ വടയാറിലും സംഭവിച്ചിട്ടുണ്ട്.
ഇവിടെ നിയന്ത്രണം വിട്ട കാർ തോട്ടിലേക്കു മറിഞ്ഞ് യാത്രികനായ മാലിയേൽ അശോകൻ, സൈക്കിൾ യാത്രികനായ പെരുബ്ലാപ്പള്ളിൽ മധു, എന്നിവരുടെ ജീവൻ പൊലിഞ്ഞിരുന്നു. കൂടാതെ 11 സ്കൂൾ കുട്ടികളുമായി വന്ന വാഹനവും ഒരു മുച്ചക്ര വാഹനവും തോട്ടിലേക്കു മറിഞ്ഞെങ്കിലും നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് ഇവർക്ക് ജീവൻ തിരികെക്കിട്ടി.
സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ഒട്ടേറെ വാഹനം കടന്നുപോകുന്ന റോഡാണിത്. തോടിന്റെ വശത്ത് സംരക്ഷണ വേലി ഒരുക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല. ഇനി അപകടം ഉണ്ടാകുന്നതിനു മുൻപ് സംരക്ഷണ വേലി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


