
കോട്ടയം: മണിപ്പുഴ – പാക്കിൽ പള്ളം ലൂപ് റോഡിൽ ചെട്ടിക്കുന്ന് ബസ് സ്റ്റോപ്പിന് സമീപം അര അടി താഴ്ചയുള്ള ഒരു പുത്തൻ കുഴി കൂടി. കാറുകൾ ഉൾപ്പെടെ വാഹനങ്ങൾ കുഴിയിൽ ഇറങ്ങിക്കയറുമ്പോൾ അടിഭാഗം തട്ടുന്നുണ്ട്. രാത്രി വെളിച്ചമില്ലാത്ത പ്രദേശത്ത് ഇതുമൂലം തുടർ അപകടങ്ങളാണെന്ന് നാട്ടുകാർ പറയുന്നു.
പൈപ്പ് പൊട്ടി വെള്ളം ശക്തമായി പുറത്തു വരുമ്പോൾ റോഡിനടിയിൽനിന്നു മണ്ണ് ഒലിച്ചുപോകുന്നതാണ് വലിയ കുഴികൾ ഉണ്ടാക്കുന്നത്. മാസങ്ങളായുള്ള പൈപ്പിടലും ഇടയ്ക്കിടെ പൈപ്പ് പൊട്ടലും മൂലം റോഡ് തകർന്നു. കാക്കൂർ മുതൽ പാക്കിൽ കവല വരെയാണ് ഏറ്റവും കൂടുതൽ തകർച്ച.
ഇരുവശവും പൈപ്പിടാൻ കുഴിച്ചതു മൂലം കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലാണ്. റോഡിന്റെ വശത്തുണ്ടായിരുന്ന കോൺക്രീറ്റ്, ടൈൽസ് നടപ്പാതകൾ പൊളിച്ചിട്ടിരിക്കുകയാണ്. ഉടൻ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് ജനകീയ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


