കൊല്ലം അഞ്ചലിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വളർത്തുനായക്ക് ദാരുണാന്ത്യം

Spread the love

കൊല്ലം : കൊല്ലം അഞ്ചലിൽ സ്‌ഫോടക വസ്തു  പൊട്ടിത്തെറിച്ച്‌ വളര്‍ത്തുനായ ചത്തു. ഏരൂര്‍ ഭാനു വിലാസത്തില്‍ കിരണിന്റെ വളര്‍ത്തുനായയാണ് ചത്തത്.  നായ തൊട്ടടുത്ത പറമ്പിൽ നിന്ന്  സ്‌ഫോടകവസ്തു കടിച്ചു കൊണ്ടുവരികെ പൊട്ടിത്തെറിക്കുകയായിരുന്നു. വീടിന്റെ ചുമരിന് വിളളലുണ്ടാകുകയും ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.

video
play-sharp-fill

സംഭവത്തില്‍ ഏരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പന്നിപ്പടക്കം പൊട്ടിയതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.