അഫ്‌ഗാനെ ഞെട്ടിച്ച്‌ പുലര്‍ച്ചെ ഭൂചലനം; റിക്‌ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത് 6.3 തീവ്രത; ഓറഞ്ച് അലർട്ട്

Spread the love

കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ മസർ-ഇ-ഷെരിഫില്‍ ഭൂചലനം.

video
play-sharp-fill

റിക്‌ടർ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സർവെ അറിയിച്ചു.
ഓറഞ്ച് അലർട്ടാണ് ഭൂകമ്പത്തിന് യുഎസ്‌ജിഎസ് നല്‍കിയിരിക്കുന്നത്.

വ്യാപകമായ ദുരന്തത്തിനും കാര്യമായ നാശനഷ്‌ടത്തിനുമുള്ള സാദ്ധ്യതയാണ് ഇതുകൊണ്ട് അ‌ർത്ഥമാക്കുന്നത്. മസർ-ഇ-ഷെരിഫില്‍ ഭൂമിയുടെ 28 കിലോമീറ്റർ ഉള്ളിലായാണ് പ്രഭവകേന്ദ്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളപായമോ വൻ നാശനഷ്‌ടമോ ഉണ്ടായോ എന്ന വിവരം പിന്നീട് വെളിപ്പെടുത്തുമെന്നാണ് ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. കെട്ടിടങ്ങള്‍ വ്യാപകമായി തകർന്നതിന്റെയും അത്തരം അവശിഷ്‌ടങ്ങളില്‍ നിന്നും ആളുകളെ പുറത്തെത്തിക്കുന്നതിന്റെയും വീഡിയോകള്‍ സമൂഹമാദ്ധ്യമമായ എക്‌സില്‍ പ്രചരിക്കുന്നുണ്ട്.

താലിബാൻ ഏകാധിപത്യത്തില്‍ പ്രയാസമനുഭവിക്കുന്ന അഫ്‌ഗാനില്‍ ഓഗസ്റ്റ് മാസത്തിലും ശക്തമായൊരു ഭൂചലനം ഉണ്ടായിരുന്നു. അന്ന് ആയിരത്തിലധികം പേരാണ് മരിച്ചത്.