
ചെന്നൈ:മണ്ഡല മാസത്തിലെ തിരക്ക് കണക്കിലെടുത്ത് ചെന്നൈ – കൊല്ലം റൂട്ടിൽ 5 പ്രതിവാര സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഈ മാസം 14 മുതൽ ജനുവരി 24 വരെ ഞായർ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ചെന്നൈയിൽ നിന്നുള്ള സ്പെഷലുകൾ.
തിങ്കൾ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് കൊല്ലത്തു നിന്നുള്ള മടക്ക സർവീസുകൾ. ശബരിമല തീർഥാടകർക്കു പുറമേ ക്രിസ്മസ്, പുതുവത്സരക്കാലത്തും പൊങ്കൽ അവധിക്കും നാട്ടിൽ പോകുന്നവർക്കും ഈ സ്പെഷലുകൾ ആശ്വാസമാകും.
പെരമ്പൂർ, തിരുവള്ളൂർ, ആർക്കോണം, കാട്പാടി, ജോലാർപെട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോതന്നൂർ വഴി പോകുന്ന സ്പെഷൽ ട്രെയിനുകൾക്ക് കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ചകളിൽ വൈകിട്ട് 3.10ന് സെൻട്രലിൽ നിന്നുള്ള ട്രെയിൻ പൂർണമായും എസി കോച്ചുകളാണ്. 15 തേഡ് എസി കോച്ചുകളാണ് ഇതിലുള്ളത്.
വ്യാഴാഴ്ച രാവിലെ 10.40ന് കൊല്ലത്തു നിന്നാണ് മടക്ക സർവീസ്. വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലും ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ട്രെയിനുകളിൽ 7 തേഡ് എസി കോച്ചുകളും 4 തേഡ് എസി ഇക്കോണമി കോച്ചുകളും 7 സ്‌ലീപ്പർ കോച്ചുകളും ഒരു ദിവ്യാംഗൻ കോച്ചുമുണ്ട്.
വെള്ളിയാഴ്ചകളിൽ എഗ്‌മൂറിൽ നിന്നും ഞായറാഴ്ചകളിൽ സെൻട്രലിൽ നിന്നുമുള്ള ട്രെയിനുകളിൽ 2 സെക്കൻഡ് എസി, 8 തേഡ് എസി, 6 സ്‌ലീപ്പർ, 4 ജനറൽ സെക്കൻഡ് ക്ലാസ്, ഒരു ദിവ്യാംഗൻ കോച്ചുകളുണ്ട്



