പാറയ്ക്കുള്ളിൽ ഭീമൻ ​ഗർഭനിരോധന ഉറ;സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച; ദിനോസർ കോണ്ടം സംബന്ധിച്ച് വിശദീകരണവുമായി ഗവേഷകർ

Spread the love

ദിനോസർ കോണ്ടം കേട്ടിട്ട് ചിരി വരുന്നോ? സൈബർ ഇടത്തെ പ്രധാന ചർച്ചയിപ്പോൾ ഈ ദിനോസർ കോണ്ടത്തെ കുറിച്ചാണ്.

video
play-sharp-fill

ഫോസിലുകള്‍ തിരയുന്ന ഒരാള്‍ പാറ പൊട്ടിക്കുമ്ബോഴാണ് വലിയ ഗർഭനിരോധന ഉറയോട് സാമ്യമുള്ള വസ്തു കണ്ടെത്തിയത്.
ഇതിനു പിന്നാലെ സൈബറിടങ്ങളില്‍ വലിയ ചർച്ചകളാണ് നടന്നത്. തൊട്ടുപിന്നാലെ ഈ വസ്തു സംബന്ധിച്ച്‌ വിശദീകരണവുമായി ഗവേഷകരും എത്തുകയായിരുന്നു.

പാറ പൊട്ടിക്കുമ്ബോള്‍ റബ്ബർ പോലുള്ള നീളമുള്ള വസ്തുവാണ് ആദ്യം കാണുന്നക്. വിചിത്രമായ അതിന്റെ ആകൃതി കണ്ടവർ അതിനെ “ദിനോസർ കോണ്ടം” എന്ന് വിളിച്ച്‌ സോഷ്യല്‍ മീഡിയയിലുടനീളം ചിരിയുടെയും അത്ഭുതത്തിന്റെയും തരംഗം സൃഷ്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാള്‍ ഫോസിലുകള്‍ക്കായി പാറകള്‍ പൊട്ടിക്കുന്നതും അപ്രതീക്ഷിതമായി അതിനുള്ളില്‍ നിന്ന് കോണ്ടത്തോട്സാമ്യമുള്ള വസ്തു പുറത്തുവരുന്നതുമാണ് വീഡിയോയിലെ ദൃശ്യം. കണ്ടെത്തുന്നയാളുടെ ഞെട്ടലും ആനന്ദവുമടങ്ങിയ പ്രതികരണങ്ങള്‍ കൂടി വീഡിയോയെ കൂടുതല്‍ വൈറലാക്കി.

എന്നാല്‍ ഈ വൈറല്‍ ഫോസില്‍ കണ്ടെത്തലിന് പിന്നില്‍ ഒരു ശാസ്ത്രീയ വിശദീകരണവുമുണ്ട്. അത് യഥാർത്ഥത്തില്‍ ഒരു ബെലെംനൈറ്റ് ഫോസിലായിരിക്കാനാണ് സാധ്യത എന്നാണ് അമേരിക്കൻ പാലിയന്റോളജിസ്റ്റ് ഡോ. ആലിസണ്‍ ജോണ്‍സണ്‍ പറയുന്നത്.

“ജുറാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കണവപോലുള്ള സമുദ്രജീവികളാണ് ബെലെംനൈറ്റുകള്‍. ഇവയ്ക്ക് നീളമുള്ള, കോണാകൃതിയിലുള്ള ആന്തരിക അസ്ഥികൂടം (guard) ഉണ്ടായിരുന്നു. അത് പാറയില്‍ പൊതിഞ്ഞുകിടന്നതിനാല്‍, പൊട്ടിച്ചപ്പോള്‍ റബ്ബർ വസ്തുക്കളെ പോലെ തോന്നാം. അതിനാല്‍ പലർക്കും തെറ്റിദ്ധാരണ ഉണ്ടാകുന്നു,” – ഡോ. ആലിസണ്‍ വ്യക്തമാക്കി.

200 ദശലക്ഷം വർഷങ്ങള്‍ പഴക്കമുള്ള ഈ ഫോസിലുകള്‍ പാറകളുടെ അകത്ത് നിന്ന് പുറത്തുവരുമ്ബോള്‍ ആധുനിക വസ്തുക്കളായി തോന്നുന്നത് അപൂർവമല്ലെന്ന് വിദഗ്ധർ പറയുന്നു.

വീഡിയോ വൈറലായതിന്റെ കാരണം

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഈ വിഡിയോയെക്കുറിച്ച്‌ അനവധി മീമുകളും പോസ്റ്റുകളും പ്രചരിക്കുകയാണ്. എന്നാല്‍, ഇത് ദിനോസർ കോണ്ടം അല്ല, 200 ദശലക്ഷം വർഷം പഴക്കമുള്ള ഒരു കടല്‍ജീവിയുടെ അവശിഷ്ടം മാത്രമാണ് എന്നാണ് ശാസ്ത്രലോകം പറയുന്നത്