സ്റ്റേഷൻ മാസ്റ്റർ, ക്ലർക്ക്, അസിസ്റ്റന്റ്; 8850 ഒഴിവുകളിലേക്ക് റെയിൽവേയുടെ എൻടിപിസി റിക്രൂട്ട്മെന്റ്; ഇപ്പോൾ അപേക്ഷിക്കാം

Spread the love

ഇന്ത്യൻ റെയിൽവേ പുതുതായി 8850 ഒഴിവുകളിലേക്ക് മെഗാ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. റെയിൽവേ നോൺ ടെക്‌നിക്കൽ പോപുലർ കാറ്റഗറിയിൽ (NTPC) ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.

video
play-sharp-fill

വിവിധ റെയിൽവേ റിക്രൂട്ടമെന്റ് ബോർഡുകൾക്ക് കീഴിലായി നിയമനം നടക്കും. ഗ്രാജ്വേറ്റ്, അണ്ടർ ഗ്രാജ്വേറ്റ് എന്നിങ്ങനെ രണ്ടു വിജ്ഞാപനങ്ങളായാണ് അപേക്ഷ വന്നിട്ടുള്ളത്. താൽപര്യമുള്ളവർ ആർആർബി വെബ്‌സൈറ്റുകൾ മുഖേന ഓൺലൈൻ അപേക്ഷ നൽകണം.

അപേക്ഷ തീയതി: ഒക്ടോബർ 21ന് അപേക്ഷ വിൻഡോ തുറന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

ഇന്ത്യൻ റെയിൽവേ നോൺ ടെക്‌നിക്കൽ പോപുലർ കാറ്റഗറി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 8850.

ഗ്രാജ്വേറ്റ് = 5800

അണ്ടർ ഗ്രാജ്വേറ്റ് = 3050

പ്രായപരിധി

ഗ്രാജ്വേറ്റ് = 18 വയസ് മുതൽ 33 വയസ് വരെയാണ് പ്രായപരിധി.

അണ്ടർ ഗ്രാജ്വേറ്റ് = 18 വയസ് മുതൽ 30 വയസ് വരെ.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ ചുവടെ നൽകിയ ആർആർബി വെബ്‌സൈറ്റുകൾ കാണുക. ഒക്ടോബർ 21നാണ് അപേക്ഷ വിൻഡോ തുറക്കുകയുള്ളൂ. അതിന് മുൻപായി വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിക്കും.

തിരുവനന്തപുര: www.rrbthiruvanathapuram.gov.in

ബെംഗളൂരു: www.rrbnc.gov.in

ചെന്നൈ: www.rrbchennai.gov.in