നിർത്തിയിട്ടിരുന്ന ട്രക്കിൽ ട്രാവലർ ഇടിച്ചുകയറി; അപകടത്തിൽ 15 മരണം; 3 പേർക്ക് ഗുരുതര പരിക്ക്

Spread the love

 

 

ജയ്‌പൂർ: ജയ്പൂരിൽ നിർത്തിയിട്ടിരുന്ന ട്രെയ്‌ലറിൽ ബസ് ഇടിച്ചുകയറി അപകടം. ഫലോഡി ജില്ലയിലാണ് സംഭവം. അപകടത്തിൽ 18 പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

video
play-sharp-fill

വിനോദ സഞ്ചാര കേന്ദ്രമായ സുർസാഗറിൽ നിന്ന് മടങ്ങിയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ബസ് ഇടിച്ച ട്രെയിലറിൽ നിർമ്മാണ സാമഗ്രികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

അപകടത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ പറഞ്ഞു. പരിക്കേറ്രവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം ജയ്സാൽമീറിൽ സ്ലീപ്പർ ബസിന് തീപിടിച്ച് 26 പേർ മരിച്ചിരുന്നു. എസിയിലെ ഷോർട്ട് സർക്യൂട്ട് ആയിരുന്നു തീപിടിത്തത്തിന് കാരണം. ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്ന് 50 ലധികം തൊഴിലാളികളുമായി പോയ ഒരു സ്വകാര്യ സ്ലീപ്പർ ബസി‌നും തീപിടിത്തത്തിൽ അപകടമുണ്ടായി, രണ്ട് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.