കൊക്കയാർ പഞ്ചായത്തിലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് നിർമിച്ച വീടുകളുടെ താക്കോൽദാനം ഇന്ന്;എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി താക്കോൽദാനം നിർവഹിക്കും

Spread the love

മുണ്ടക്കയം : കൊക്കയാർ പഞ്ചായത്തിൽ 2021-ലെ പ്രളയത്തിൽ ഭവനരഹിതരായ 20 പേർക്ക് നിർമിച്ച വീടുകളുടെ താക്കോൽദാനം തിങ്കളാഴ്ച നാരകംപുഴയിൽ നടക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പള്ളി അറിയിച്ചു

video
play-sharp-fill

പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് ചെയർമാനായ ഇടുക്കി കെയർഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് വീടുകൾ പൂർത്തീകരിച്ചത്. ഏഴുലക്ഷത്തോളം രൂപ വീതം ചെലവിലാണ് ഇരുപതുവീടുകളും നിർമാണം പൂർത്തീകരിച്ചത്.

തിങ്കളാഴ്ച മൂന്നിന് നാരകംപുഴ സിഎസ്ഐ പാരിഷ് ഹാളിൽ ഡീൻ കുര്യാക്കോസ് എംപിയുടെ അധ്യക്ഷതയിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി താക്കോൽദാനം നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്രസമ്മേളനത്തിൽ ഡിസിസി മെമ്പർമാരായ സണ്ണി തട്ടുങ്കൽ, നൗഷാദ് വെംബ്ലി, ബെന്നി കദളികാട്ടിൽ എന്നിവരും പങ്കെടുത്തു.