ഇടുക്കിയിൽ വിനോദസഞ്ചാരി കയത്തിൽ മുങ്ങി മരിച്ചു; ഫയർഫോഴ്സ് അധികൃതർ സ്ഥലത്തെത്തി യുവാവിനെ പുറത്തെടുത്തു

Spread the love

ഇടുക്കി:പീരുമേട് തട്ടത്തികാനത്തിനു സമീപം തോട്ടിലെ കയത്തിൽ അകപ്പെട്ട് വിനോദസഞ്ചാരി മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് ആണ് മരിച്ചത്. സുഹൃത്തുക്കൾക്ക് ഒപ്പം പീരുമേട്ടിൽ എത്തിയതായിരുന്നു മഹേഷ്.

video
play-sharp-fill

ഇവിടുത്തെ റിസോർട്ടിൽ തങ്ങിയതിനു ശേഷം സമീപത്തെ തോട്ടിൽ ഇറങ്ങിയ സമയത്ത് കയത്തിൽ അകപ്പെടുകയായിരുന്നു.

അപകട സമയത്ത് അതുവഴി വന്ന സമീപത്തെ കോളജ് വിദ്യാർഥികൾ ഇതു കാണുകയും ഇവർ പീരുമേട് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയുമായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കയത്തിൽ നിന്ന് മഹേഷിനെ പുറത്തെടുത്തു. പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group