തദ്ദേശ തെരഞ്ഞെടുപ്പിലും നഗരസഭാ തെരഞ്ഞെടുപ്പിലും മലബാറില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ പരമാവധി ഒഴിവാക്കാന്‍ കോണ്‍ഗ്രസില്‍ ഗൂഢാലോചന: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വലിയ ജയസാധ്യത ഉണ്ടായിരുന്ന വിഎസ് ജോയിയെ മാറ്റി നിര്‍ത്തി ആര്യാ‍ടന്‍ ഷൗക്കത്തിനെ മല്‍സരിപ്പിച്ച അതേ തന്ത്രം തദ്ദേശ, നഗരസഭാ തെരഞ്ഞെടുപ്പുകളിലും പുറത്തെടുക്കാനാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം.

Spread the love

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലും നഗരസഭാ തെരഞ്ഞെടുപ്പിലും മലബാറില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ പരമാവധി ഒഴിവാക്കാന്‍ കോണ്‍ഗ്രസില്‍ ഗൂഢാലോചന.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വലിയ ജയസാധ്യത ഉണ്ടായിരുന്ന വിഎസ് ജോയിയെ മാറ്റി നിര്‍ത്തി ആര്യാ‍ടന്‍ ഷൗക്കത്തിനെ മല്‍സരിപ്പിച്ച അതേ തന്ത്രം തദ്ദേശ, നഗരസഭാ തെരഞ്ഞെടുപ്പുകളിലും പുറത്തെടുക്കാനാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം.

video
play-sharp-fill

ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് നിലമ്പൂരിലും ഇപ്പോള്‍ മലബാറിലും പാര്‍ട്ടിയിലെ ക്രിസ്ത്യന്‍ വിഭാഗത്തെ ഒതുക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
കണ്ണൂരിലും കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും ഉള്‍പ്പെടെ കുടിയേറ്റ മേഖലകളില്‍ ശക്തമായ യുഡിഎഫ് വോട്ട് ബാങ്കാണ് ക്രിസ്ത്യന്‍ വിഭാഗം. പക്ഷേ വിജയിച്ചു കഴിഞ്ഞാല്‍ എല്ലാ ക്രെഡിറ്റും ലീഗിന്‍റെ പേരിലാകുന്നതാണ് പതിവ്.

ഇപ്പോള്‍ ഷാഫി പറമ്പിലിലൂടെ കോണ്‍ഗ്രസിലും ന്യൂനപക്ഷ ആധിപത്യത്തിനുള്ള തീവ്രശ്രമങ്ങളാണ് അരങ്ങേറുന്നത്. അതിനായി പാര്‍ട്ടിക്കകത്തും പുറത്തുനിന്നുമുള്ള വമ്പന്‍ ലോബികളാണ് കരുക്കള്‍ നീക്കുന്നത്. ഇവരുടെ അജണ്ടയാണ് മലബാറില്‍ നിന്നും ക്രിസ്ത്യന്‍ നേതൃത്വം തുടച്ചു നീക്കുക എന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ കണ്ണൂരില്‍ മാത്രമാണ് രണ്ട് എംഎല്‍‌എമാര്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നും ഉള്ളത്. അതില്‍ പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായതോടെ എല്ലാ ക്രിസ്ത്യന്‍ പ്രാതിനിധ്യവും സണ്ണി ജോസഫിന്‍റെ പദവി ചൂണ്ടിക്കാട്ടി വെട്ടിമാറ്റുന്നതാണ് കോണ്‍ഗ്രസിലെ പുതിയ പ്രവണത.

റോജി എം ജോണിനെയും ഡീന്‍ കുര്യാക്കോസിനെയും വര്‍ക്കിംങ്ങ് പ്രസിഡന്‍റ് പദവികളില്‍ നിന്നും വെട്ടിയത് ഇക്കാര്യം പറഞ്ഞാണ്.
ഇതേ മാതൃകയില്‍ മലബാറിലെ കുടിയേറ്റ മേഖലകളില്‍ ഉള്‍പ്പെടെ പരമാവധി ക്രൈസ്തവ നേതാക്കളെ തദ്ദേശ, നഗരസഭാ പ്രാതിനിധ്യത്തില്‍ നിന്നും ഒഴിവാക്കാനുള്ള തന്ത്രമാണ് കോണ്‍ഗ്രസില്‍ ഒരുങ്ങുന്നത്. അത് ഒഴിവാകണമെങ്കില്‍ ഷാഫി പറമ്പിലിനെ നിയന്ത്രിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.