കേരള ചലചിത്ര അക്കാദമി ചെയർമാന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണമില്ല ; അതൃപ്തി പ്രകടമാക്കി മുൻ ചെയർമാൻ പ്രേംകുമാർ

Spread the love

തിരുവനന്തപുരം : കേരള ചലചിത്ര അക്കാദമി ചെയർമാന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാത്തില്‍ അതൃപ്തി പ്രകടമാക്കി മുൻ ചെയർമാൻ പ്രേംകുമാർ.

video
play-sharp-fill

പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ക്ഷണിക്കാത്തതില്‍ നീരസമുണ്ടെന്നും പ്രേംകുമാർ പറഞ്ഞു.

ഇന്നലെയാണ് തിരുവനന്തപുരം കഴക്കൂട്ടത്ത് വെച്ച്‌ പുതുതായി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട റസൂല്‍ പൂക്കുട്ടി സ്ഥാനമേറ്റെടുത്തത്. ചടങ്ങില്‍ മുൻ ചെയർമാൻ പ്രേംകുമാറിന്റെ അസാന്നിധ്യം ചർച്ചയായിരുന്നു. അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ നീരസമാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് എന്നതായിരുന്നു ആദ്യം എല്ലാവരും കരുതിയിരുന്നത്. തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ടാണ് പ്രേംകുമാർ വരാതിരുന്ന ചോദ്യത്തോട് അദ്ദേഹത്തോട് സംസാരിക്കാൻ തനിക്ക് സമയം ലഭിച്ചിരുന്നില്ല എന്നാണ് റസൂല്‍ പൂക്കുട്ടി പ്രതികരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും തന്നെ ആരും ക്ഷണിക്കാത്തത് കൊണ്ടാണ് വരാതിരുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രേംകുമാർ.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർപേഴ്സണായി ഓസ്കാർ ജേതാവ് റസൂല്‍ പൂക്കുട്ടിയെ തിരഞ്ഞെടുത്തത്. കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്സണ്‍.