
ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന റോഡുകളുടെ നവീകരണത്തിന് തുക അനുവദിച്ച് സർക്കാർ. റോഡ് നിർമാണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.പത്ത് ജില്ലകളിലെ 82 റോഡുകള്‍ക്കായാണ് തുക അനുവദിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ 14 റോഡുകളുടെ നവീകരണത്തിനായി 68.90 കോടി രൂപയാണ് അനുവദിച്ചത്. കൊല്ലത്ത് 15 റോഡുകള്‍ക്ക് 54. 20 കോടി, പത്തനംതിട്ടയില്‍ ആറ് റോഡുകള്‍ക്ക് 40.20 കോടി, ആലപ്പുഴയില്‍ ഒൻപത് റോഡുകള്‍ക്ക് 36 കോടി, കോട്ടയത്ത് എട്ട് റോഡുകള്‍ക്ക് 35.20 കോടി, ഇടുക്കിയില്‍ അഞ്ച് റോഡുകള്‍ക്ക് 35.10 കോടി, എറണാകുളത്ത് എട്ട് റോഡുകള്‍ക്ക് 32. 42 കോടി, തൃശൂരില്‍ പതിനൊന്ന് റോഡുകള്‍ക്ക് 44 കോടി, പാലക്കാട്ട് അഞ്ച് റോഡുകള്‍ക്ക് 27.30 കോടി, മലപ്പുറത്ത് ഒരു റോഡിന് 4.50 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചതെന്ന് കെ എൻ ബാലഗോപാല്‍ അറിയിച്ചു.


