ലക്ഷങ്ങൾ മുടക്കി കുറവിലങ്ങാട് ബസ് സ്റ്റാൻഡിൽ നിർമ്മിച്ച വാട്ടർ എടിഎമ്മിൽ ഇപ്പോൾ വെള്ളമില്ല; പ്രവർത്തിച്ചത് മൂന്നോ നാലോ ആഴ്ചകൾ മാത്രം

Spread the love

കോട്ടയം (കുറവിലങ്ങാട്): 12 ലക്ഷം മുടക്കി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച വാട്ടർ എടിഎം ആർക്കും വേണ്ടാതെ നശിക്കുന്നു. സ്ഥാപിച്ച ശേഷം പലതവണയായി അറ്റകുറ്റപ്പണി നടത്തി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും കുറവിലങ്ങാട് പഞ്ചായത്തും ചേർന്ന് ഇതിനായി മുടക്കിയതു ലക്ഷങ്ങലാണ്.

video
play-sharp-fill

ഇപ്പോൾ വെള്ളമില്ലാത്ത വാട്ടർ എടിഎം ആണിത്. ശുദ്ധജലം വിതരണം ചെയ്യുന്നതിനു സ്ഥാപിച്ച എടിഎം കൗണ്ടറിനു ചുറ്റും ഇപ്പോൾ മലിനജലം കെട്ടിക്കിടക്കുകയാണ്. ഒപ്പം മാലിന്യവും. 7 വർഷം മുൻപ് ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത എടിഎമ്മിന്റെ അറ്റകുറ്റപ്പണി പോലും നിലവിൽ നടക്കുന്നില്ല.

2 രൂപ നാണയം ഉപയോഗിച്ചാൽ ഒരു ലീറ്ററും 5 രൂപ നാണയം ഉപയോഗിച്ചാൽ 5 ലീറ്ററും ശുദ്ധജലം ലഭിക്കും എന്ന ഉറപ്പ് പാലിക്കപ്പെട്ടത് പ്രവർത്തനം ആരംഭിച്ച ആദ്യ മൂന്നോ നാലോ ആഴ്ച മാത്രം. മണിക്കൂറിൽ 1000 ലീറ്റർ വെള്ളം വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.
അധികൃതർ ഈ ഭാഗത്തേക്കു തിരിഞ്ഞുനോക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തകരാറിലായ ശേഷം പഞ്ചായത്ത് പലതവണ അറ്റകുറ്റപ്പണികൾക്കു ഫണ്ട് വകയിരുത്തി. പക്ഷേ ഫണ്ട് നഷ്ടപ്പെട്ടതല്ലാതെ ഒന്നും നടന്നില്ല. ഇത്തവണയും ഫണ്ട് നീക്കിവച്ചിട്ടുണ്ടെങ്കിലും പണികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 9 ലക്ഷം രൂപയും കുറവിലങ്ങാട് പഞ്ചായത്തിന്റെ 3 ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തിനാണ് നടത്തിപ്പ് ചുമതല.