
ഉച്ചക്ക് ചോറിന് നല്ലൊരു നെത്തോലി തോരൻ ആയാലോ? റെസിപ്പി ഇതാ
ആവശ്യമായ സാധനങ്ങൾ
-നെത്തോലി മീന്‍ അര കിലോ

Whatsapp Group 1 | Whatsapp Group 2 |Telegram Group
-തേങ്ങ തിരുമ്മിയത് അര മുറി
-കാന്താരി മുളക് 45 എണ്ണം
-ചുമന്നുള്ളി 78 എണ്ണം
-വെളുത്തുള്ളി 23 അല്ലി
-മഞ്ഞള്‍പൊടി കാല്‍ ടി സ്പൂണ്‍
-കാശ്മീരി മുളക് പൊടി അര ടി സ്പൂണ്‍
-ഇഞ്ചി ഒരു ചെറിയ കഷണം
-കുടം പുളി 2 എണ്ണം
-വെളിച്ചെണ്ണ
-കറി വേപ്പില
ഉപ്പ് ആവശ്യത്തിനു
പാകംചെയ്യുന്ന വിധം
നെത്തോലി കഴുകി വൃത്തിയാക്കിയെടുക്കുക. തേങ്ങ മഞ്ഞള്‍ ,മുളകുപൊടി ,കാന്താരിമുളക് ,ചുമന്നുള്ളി , വെളുത്തുള്ളി ,ഇഞ്ചി ,കറി വേപ്പില എന്നിവ ചതച്ച് എടുക്കുക .ഒരു മീന്‍ ചട്ടിയില്‍ / പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് രണ്ട്തണ്ട് കറി വേപ്പില ഇടുക അതിലേക്കു നെത്തോലി മീനും തേങ്ങ അരച്ചതും കുടം പുളിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് അടച്ച് വേവിക്കുക .
ഇടക്ക് ഇളക്കാന്‍ മറക്കരുത് അല്ലെങ്കില്‍അടിക്കു പിടിച്ചു കരിഞ്ഞു പോകാന്‍ ഇടയുണ്ട്. വെള്ളം നല്ലത് പോലെ വറ്റി കഴിഞ്ഞ് തീ അണക്കുക.അടുപ്പില്‍ നിന്ന് വാങ്ങി വെച്ചതിനു ശേഷം ഒരു സ്പൂണ്‍ വെളിച്ചെണ്ണ തോരന് മുകളില്‍ തൂവുക, ചട്ടി ഒന്ന് ചുറ്റിച്ച ശേഷം ഒരു അഞ്ചു മിനിറ്റ് അടച്ച് വെക്കുക . ചൂട് ചോറിന്റെ കൂടെ വിളമ്ബാന്‍ നെത്തോലി തോരന്‍ തയാറായി കഴിഞ്ഞു.


