15കാരൻ ഇന്നോവ കാറോടിച്ചുണ്ടാക്കിയ അപകടപരമ്പര; കടുത്ത ശിക്ഷയുമായി എംവിഡിയും; വാഹനത്തിന്റെ ആർസി ഒരു വർഷത്തേയ്ക്ക് റദ്ദാക്കും; കുട്ടിക്ക് 25 വയസ് തികയും വരെ ലൈസൻസ് നല്‍കില്ല

Spread the love

കൊച്ചി: പട്ടാപ്പകല്‍ റോ‌ഡില്‍ അപകട പരമ്പരയുണ്ടാക്കിയ സംഭവത്തില്‍ 15കാരനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പും പൊലീസും.

video
play-sharp-fill

വാഹനത്തിന്റെ ആർസി ഒരു വർഷത്തേയ്ക്ക് റദ്ദാക്കും. കുട്ടിക്ക് 25 വയസ് തികയും വരെ ലൈസൻസ് നല്‍കില്ല.

കാറിന്റെ മരണപ്പാച്ചിലില്‍ റോഡരികില്‍ ബസ് കാത്തുനിന്ന വയോധികയ്ക്ക് പരിക്കേറ്റിരുന്നു. ഇവരുടെ ചികിത്സാച്ചെലവുകള്‍ കുട്ടിയുടെ പിതാവും ആർസി ഉടമയുമായ അബ്ദുള്‍ റഷീദ് വഹിക്കണം. മറ്റ് നഷ്ടപരിഹാരങ്ങളും അബ്ദുള്‍ റഷീദ് നല്‍കണമെന്നാണ് പൊലീസിന്റെയും എംവിഡിയുടെയും നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈപ്പിൻ-മുനമ്പം സംസ്ഥാന പാതയിലും കണ്ടെയ്നർ റോഡിലും ഇന്നലെ രാവിലെയായിരുന്നു സിനിമാ സ്റ്റൈല്‍ രംഗങ്ങള്‍ നടന്നത്. എറണാകുളത്ത് സൂപ്പർമാർക്കറ്റ് നടത്തുന്ന കലൂർ സ്വദേശിയായ അബ്ദുള്‍ റഷീദിന്റെ പത്താംക്ലാസില്‍ പഠിക്കുന്ന മകനാണ് കാറോടിച്ച്‌ നിരവധി അപകടങ്ങളുണ്ടാക്കിയത്. സഹപാഠികള്‍ക്കൊപ്പം ചെറായി ബീച്ചില്‍ പോകാനായി പിതാവിന്റെ ഇന്നോവ ക്രിസ്റ്റ കാർ പിതാവറിയാതെ കുട്ടി എടുക്കുകയായിരുന്നു.