
തിരുവനന്തപുരം: കേരളത്തിന്റേത് ചരിത്രപരമായ നേട്ടമാണെന്നും ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മാനവരാശിയുടെ പൊതുദൗത്യമാണെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷൂ ഫെയ്ഹോങ് എക്സിൽ കുറിച്ചു.
രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടം കൈവരിച്ച കേരളത്തെ അഭിനന്ദിച്ച് ചൈന.
സംസ്ഥാന സർക്കാരിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ചൈനീസ് അംബാസഡറുടെ എക്സിലെ കുറിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു അതിദാരിദ്ര്യമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങ്. രാവിലെ നിയമസഭയിൽ പ്രഖ്യാപന ചടങ്ങ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊതുവേദിയിൽ ജനങ്ങൾക്ക് മുമ്പാകെ ഈ അഭിമാന നേട്ടം മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.




