
താരൻ കൊണ്ട് പൊറുതി മുട്ടിയോ? ടെൻഷനടിക്കേണ്ട, വീട്ടിൽ പരീക്ഷിക്കാം ഈ സിംപിൾ ടിപ്സ്.പ്രായഭേദമന്യേ ഏവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് താരൻ. പല കാരണങ്ങൾ കൊണ്ടു താരൻ ഉണ്ടാകാം. തോളിലും പിൻ കഴുത്തിലുമൊക്കെ താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്.
മുടിയുടെയും തലയോട്ടിയുടെയും അനാരോഗ്യത്തിന്റെ ലക്ഷണമാണ് താരൻ. മാത്രമല്ല, താരൻ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. നന്നായി ശ്രദ്ധിച്ചാൽ താരൻ വരാതെ സൂക്ഷിക്കാനും, താരനകറ്റാനും സാധിക്കും. അതിനായി ചില എളുപ്പ വഴികൾ ഇതാ.
മുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. എന്നാൽ മുടി തീരെ വരണ്ടതായിരിക്കുകയുമരുത്. തോർത്തും ചീപ്പും മാറി ഉപയോഗിക്കുന്നതാണ് താരൻ പകരാനുള്ള പ്രധാന കാരണം. ഇതൊഴിവാക്കുക. സ്വന്തമായി ചീപ്പും തോർത്തും ഉപയോഗിക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അധികം മൂക്കാത്തതും ഇളയതുമായ കുരുമുളക് ഇല തണ്ടോടെ പറിച്ചെടുക്കുക.
ഇലയും തണ്ടും ഒന്ന് വാട്ടിയെടുക്കുക. ഇല നന്നായി ചതച്ചെടുത്ത് നീര് തലയോട്ടിയിൽ 15 മിനിറ്റ് തേച്ചുപിടിപ്പിക്കുക.ഒറ്റ യൂസിൽ മാറ്റം തിരിച്ചറിയാം.




