
കോട്ടയം:കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡോക്ടർ എ പി ജെ അബ്ദുൾകലാം സ്റ്റഡിസെന്റർ സമസ്ത മേഖലകളിൽ മികവ് തെളിയിച്ചവർക്കായി ഏർപ്പെടുത്തിയ കേരളീയം പുരസ്കാരം വൈക്കം സ്വദേശിനി സൂര്യഗായത്രി ആന്റോ ആന്റണി എം.പി യിൽ നിന്നും ഏറ്റുവാങ്ങി
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന വർണ്ണാഭമായചടങ്ങിൽ തൊഴിൽ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
എം.എൽ.എമാരായ സി.കെ ഹരീന്ദ്രൻ,അഹമ്മദ് ദേവർ കോവിൽ,അഡ്വ:ഐ ബി സതീഷ് ,അഡീഷണൽ അഡ്വ.ജനറൽ കെ പി ജയചന്ദ്രൻ ,ഡോക്ടർ എ പി ജെ അബ്ദുൾ കലാം സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ തുടങ്ങി കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2025 മാർച്ച് 22ന് ആണ് സൂര്യഗായത്രി ഇരുകൈകളും ബന്ധിച്ച് വേമ്പനാട് കായൽ നീന്തികയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, എലൈറ്റ് ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ സ്ഥാനം പിടിച്ചത്.
ഭാരതനാട്യം കഴിഞ്ഞ വൈക്കത്തഷ്ടമിക്ക് അരങ്ങേറ്റം കുറിച്ച സൂര്യ ഗായത്രി ചിത്രരചനയിലും, കരാട്ടേയിലും, പഠനത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
വൈക്കം പുളിഞ്ചുവട് നെടുവേലി മഠത്തിൽപറമ്പ് വീട്ടിൽ സുമീഷ് രാഖി ദമ്പതികളുടെ ഏകമകളും,വൈക്കം ലിസ്യുസ് ഇംഗ്ലീഷ് സ്കൂളിലെ അഞ്ചാംക്ലാസ്സ് വിദ്യാർത്ഥിനിയുമാണ് സൂര്യഗായത്രി.




