
പൊഴുതന : വയനാട് പൊഴുതന പേരുങ്കോട മുത്താറികുന്ന് വിദ്യാർത്ഥി മുങ്ങി മരിച്ചു.
നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പാടി പാല വയൽ സ്വദേശി ആര്യ ദേവ് (14) ആണ് മരിച്ചത്.
ബന്ധു വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു ആര്യ ദേവ്. മൃതദേഹം വൈത്തിരി ഹോസ്‌പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



