
പമ്പ: ശബരിമല മണ്ഡലകാലം വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നാളെ വൈകിട്ട് 5 മുതല്‍ ആരംഭിക്കും. ദിവസം 70,000 തീര്‍ത്ഥാടകര്‍ക്ക് ബുക്കിംഗ് നല്‍കും. വണ്ടിപ്പെരിയാര്‍, എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ ഉണ്ടാവും. 20,000 തീര്‍ത്ഥാടകര്‍ക്കാണ് സ്‌പോട്ട് ബുക്കിംഗ് നല്‍കുക.
കൂടാതെ അപകടത്തില്‍പ്പെട്ട് തീര്‍ത്ഥാടകന്‍ മരിച്ചാല്‍ അഞ്ചുലക്ഷം രൂപ ഇന്‍ഷുറന്‍സ് പദ്ധതിയും ഈ വര്‍ഷം തുടങ്ങും. മൃതദേഹം വീട്ടിലെത്തിക്കാന്‍ കേരളത്തില്‍ 30,000 രൂപയും കേരളത്തിന് പുറത്ത് ഒരു ലക്ഷം രൂപയും അനുവദിക്കും.
ഹൃദയാഘാതംമൂലം മരിച്ചാല്‍ മൂന്നുലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ആരംഭിക്കും. ബുക്കിംഗ് ഐഡിയാണ് തിരിച്ചറിയല്‍ അടിസ്ഥാന രേഖയായി പരിഗണിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറാണ് അറസ്റ്റിലായത്. 2019 കാലത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന ഡി സുധീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേക അന്വേഷണസംഘം ഇയാളെ ചോദ്യം ചെയ്തു വരുകയായിരുന്നു.




