
തിരുവനന്തപുരം : ആര്യനാട് ബൈക്ക് അപകടത്തിൽ പത്താം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ചെറുകുളം മധു ഭവനിൽ ബിനീഷിൻ്റെ മകൾ ആൻസി (15) ആണ് മരിച്ചത്. ആര്യനാട് കണ്ണങ്കരമൊഴിക്ക് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപകടം.
പത്താം ക്ലാസ് വിദ്യാർഥിനിയായ ആൻസി ക്ലാസ് കഴിഞ്ഞ് പിതാവ് ബിനീഷിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വെള്ളനാട് ഭാഗത്തുനിന്നും വന്ന ബുള്ളറ്റും ആൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും തമ്മിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്നത് ബിനീഷായിരുന്നു. അപകടത്തിൽ ആൻസി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.ബിനീഷിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൃതദേഹം ആര്യനാട് ഗവൺമെന്റ്റ് ആശുപത്രിയിലാണുള്ളത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



