‘സ്വര്‍ണ്ണ കവര്‍ച്ചയും അഴിമതിയും വിശ്വാസസമൂഹത്തെ ഏറെ സങ്കടത്തിലാഴ്ത്തി; ശബരിമലയിലെ തീവെട്ടിക്കൊള്ള അവിശ്വാസികള്‍ ഭരിക്കുന്നതുമൂലം’: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ

Spread the love

കോട്ടയം: ശബരിമല ക്ഷേത്രത്തിലെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അവിശ്വാസികള്‍ ഭരിക്കുന്നതുമൂലമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.

video
play-sharp-fill

സ്വര്‍ണ്ണ കവര്‍ച്ചയും അഴിമതിയും വിശ്വാസസമൂഹത്തെ ഏറെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് കോട്ടയം ഗ്രൂപ്പ് സമ്മേളന ഉദ്ഘാടനവും, സര്‍വ്വീസില്‍നിന്നും വിരമിച്ച ജീവിക്കാര്‍ക്ക് സ്‌നേഹാദരവും നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഗ്രൂപ്പ് പ്രസിഡന്റ് മുരളീകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ബിജു വി. നാഥ് മുഖ്യപ്രഭാഷണം നടത്തി. ജി. ഗോപകുമാര്‍, ഡി.സി സി. വൈസ് പ്രസിഡൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കോട്ടയം സി.ആർ.അനൂപ് നെയ്യാറ്റിന്‍കര പ്രവീണ്‍, ലിജു പാവുമ്പാ, കാട്ടാക്കട അനില്‍, ജില്ല സെക്രട്ടറിപാമ്പാടി സുനില്‍ശാന്തി, തുറവൂർ പ്രേംകുമാർ ഏറ്റുമാനൂർ സുധീഷ് മാധവന്‍ നമ്പൂതിരി, വടവാതൂർ ഗോപകുമാർ സെക്രട്ടറി മാവേലിക്കര ജി. പ്രദീപ് എന്നിവർ സംസാരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങില്‍ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ കുട്ടികള്‍ക്കുള്ള മൊമന്റോയും നല്‍കപ്പെട്ടു.