പത്തനംതിട്ട ചെന്നീർക്കരയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു

Spread the love

പത്തനംതിട്ട : ചെന്നീർക്കരയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു. ചെന്നീർക്കര പന്നിക്കുഴിയിൽ സജിയുടെ മകൻ സായിയാണ് മരണപ്പെട്ടത്.

video
play-sharp-fill

ഇന്ന് രാവിലെ പത്തരയോടെയാണ് ദാരുണ സംഭവം. പാൽ നൽകിയതിന് ശേഷം ഉറക്കാൻ കിടത്തിയതായിരുന്നു. മണിക്കൂറുകൾക്ക് ശേഷവും കുഞ്ഞ് ഉണർന്നില്ല. തുടർന്ന് പരിശോധിച്ചപ്പോൾ അനക്കമില്ലാതെ കാണുകയായിരുന്നു.

ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group